അവയവദാനത്തെ പരിഹസിച്ച ശ്രീനിവാസനെതിരെ മാത്യു ആച്ചാടന്‍
text_fieldsകൊച്ചി: അവയവദാനത്തിനെതിരെ നടന്‍ ശ്രീനിവാസന്‍ നടത്തിയ പ്രസ്താവനക്കെതിരെ മാത്യു ആച്ചാടന്‍െറ ഫെയ്സ്ബുക് പോസ്റ്റ്. അവയവദാനത്തെ ഇകഴ്ത്തി സംസാരിച്ച ശ്രീനിവാസന് മറുപടി നല്‍കിക്കൊണ്ടുള്ളതാണ് ഹൃദയം മാറ്റിവെച്ച ചാലക്കുടി സ്വദേശി ആച്ചാടന്‍െറ പോസ്റ്റ്. ഹൃദയ വേദനയോടെയാണ് ഈ കുറിപ്പിടുന്നതെന്ന് പറഞ്ഞു കൊണ്ടാണ് ആച്ചാടന്‍ എഴുതുന്നത്.
എയര്‍ ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലത്തെിച്ച നീലകണ്ഠശര്‍മ്മയുടെ ഹൃദയം ഇപ്പോഴും എന്‍െറ നെഞ്ചില്‍ സ്പന്ദിക്കുന്നുണ്ട്.
ലിസി ആശുപത്രിയില്‍ അന്ന് ഹൃദയം സ്വീകരിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് തിരക്കി നോക്കണം എന്ന് താങ്കള്‍ പരിഹസിച്ചത് എന്നെക്കുറിച്ചാണ്. ഞാനിപ്പോള്‍ നിങ്ങള്‍ ഓരോരുത്തരെയുംപോലെ സാധാരണ ജീവിതം നയിക്കുകയാണ്.ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യം ചെയ്യുന്നു.
അവയവദാനത്തെ നിരുല്‍സാഹപ്പെടുത്തുന്ന രീതിയില്‍ താങ്കളെപ്പോലുള്ളവര്‍ പറയുന്നത് സങ്കടകരമാണെന്നും ആച്ചാടന്‍ കുറിക്കുന്നു. ദയവുചെയ്ത് ഇത്തരം പ്രസ്താവനകള്‍ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ളേയെന്നും അദ്ദേഹം അഭ്യര്‍ഥിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:
പ്രിയ ശ്രീനിവാസൻ , അവയവ ദാനമെന്ന ഏറ്റവും മഹത്തായ പുണ്യ പ്രവർത്തിയെ ഇകഴ്ത്തിക്കൊണ്ട് താങ്കൾ നടത്തിയ പ്രസ്താവന അറിഞ്ഞതുകൊണ്ടാണ് ഹൃദയവേദനയോടെ ഞാനീ കുറിപ്പ് ഇടുന്നത്. എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്തിച്ച നീലകണ്ഠശർമ്മയുടെ ഹൃദയം 15 മാസത്തിനിപ്പുറവും എന്റെ നെഞ്ചിനുള്ളിൽ സ്പന്ദിക്കുന്നുണ്ട്. ലിസി ആശുപത്രിയിൽ അന്ന് ഹൃദയം സ്വീകരിച്ചയാൾ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്ന് തിരക്കി നോക്കണം എന്ന് താങ്കൾ പരിഹസിച്ചത് എന്നെക്കുറിച്ചാണ്.
ഞാനാണ് അന്ന് ഹൃദയം സ്വീകരിച്ച മാത്യു അച്ചാടൻ. 15 മാസം മുമ്പ് നടക്കാനോ നിൽക്കാനോ കഴിയാതെ ഏത് നിമിഷവും ജീവൻ നഷ്ടപ്പെടുമെന്ന ഭീതിയിൽ കഴിഞ്ഞിരുന്ന ഞാൻ ഇപ്പോൾ നിങ്ങളെ ഓരോരുത്തരേയും പോലെ സാധാരണ ജീവിതം നയിക്കുകയാണ്. ഓട്ടോറിക്ഷ ഓടിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യുന്നു. അവയവ ദാനത്തിന് വലിയ പ്രാധാന്യവും പ്രോത്സാഹനവും ലഭിക്കുന്ന ഈ കാലത്ത് അതിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിൽ താങ്കളെപ്പോലെ പൊതു ജന സ്വീകാര്യനായ ഒരാൾ പറയുന്നത് സങ്കടകരമാണ്. അവയവം ദാനം ചെയ്ത് മാതൃക കാട്ടുന്നവരേയും അത് സ്വീകരിച്ച് ജീവിതം തിരികെപ്പിടിയ്ക്കുന്ന എന്നെപ്പോലുള്ളവരേയും അത് ഏറെ സങ്കടപ്പെടുത്തും.
ഒരു നടൻ എന്ന നിലയിലും, എഴുത്തുകാരൻ എന്ന നിലയിലും താങ്കളെ എറെ ബഹുമാനിക്കുന്ന ഞങ്ങൾ മലയാളികൾ താങ്കളുടെ വാക്കുകൾക്ക് വലിയ പ്രധാന്യം കല്പിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക. കാര്യങ്ങൾ അന്വേഷിച്ചും,പഠിച്ചും,മനസ്സിലാക്കിയും പൊതു വേദികളിൽ അവതരിപ്പിക്കണമെന്ന് താങ്കളെ പോലുള്ള ഒരാളോട് പറയേണ്ടി വരുന്നതിൽ എനിക്കു ഖേദമുണ്ട്.മരണത്തിന് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും അവന്റെ അവയവങ്ങൾ ദാനം ചെയ്ത മാതാപിതാക്കളുടെ നാടാണിത്. ദയവു ചെയ്ത് ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തി കരുണ വറ്റാത്ത മനസുകളുടെ പ്രകാശം ഊതിക്കെടുത്തല്ലേ....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.