'മട്ടാഞ്ചേരി' സിനിമ നിരോധിക്കണമെന്ന് ഹരജി
text_fieldsകൊച്ചി: ജയേഷ് മൈനാഗപ്പള്ളി സംവിധാനം ചെയ്ത ‘മട്ടാഞ്ചേരി’ എന്ന സിനിമ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. മട്ടാഞ്ചേരിയുടെ യഥാർഥ സാംസ്കാരം മറച്ചുവെച്ചും വളച്ചൊടിച്ചും ഒരു നാടിനെ അപമാനിക്കുന്ന തരത്തിലുള്ളതാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടി െകാച്ചി കൂട്ടായ്മ എന്ന സംഘടനയുടെ പ്രസിഡൻറ് ടി. എം റിഫാസാണ് ഹരജി നൽകിയിരിക്കുന്നത്.
ഫുട്ബാൾ താരം െഎ.എം വിജയനും ലാലും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രമാണിത്. മട്ടാഞ്ചേരിയെ മയക്കുമരുന്ന് മാഫിയകളുടേയും ഗുണ്ടാസംഘങ്ങളുടേയും കേന്ദ്രമാക്കിയാണ് സിനിമയിൽ ചിത്രീകരിച്ചിട്ടുള്ളതെന്ന് ഹരജിയിൽ പറയുന്നു. ഇത് അവഹേളനപരമാണെന്നും സിനിമ പ്രദർശിപ്പിക്കുന്നത് തടയണമെന്നുമാവശ്യപ്പെട്ട് പൊതുതാൽപര്യ ഹരജിയാണ് സമർപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.