Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightആദിയും മായാനദിയും...

ആദിയും മായാനദിയും ഇന്‍റർനെറ്റിൽ; പൈറസി സൈറ്റുകൾ വീണ്ടും സജീവം 

text_fields
bookmark_border
Mayanadi-and-Aahi
cancel

തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന മലയാള ചിത്രങ്ങൾ പൈറസി സൈറ്റുകള്‍ പ്രചരിക്കുന്നു. പുതിയ ചിത്രങ്ങളായ ആദി, മായാനദി, ക്യൂന്‍, മാസ്റ്റർപീസ് ഉൾപടെ പത്ത് ചിത്രങ്ങളാണ് തമിൾ റോക്കേഴ്സ് എന്നീ സൈറ്റുകളിലുള്ളത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വ്യാജ ഐ.പി അഡ്രസ് ഉപയോഗിച്ചാണ് ഇത്തരം പൈറസി സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. 

 ഇവര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിച്ച് സൈറ്റുകളിലൂടെ പ്രതിമാസം ലക്ഷക്കണക്കിന് രൂപയുടെ പരസ്യവരുമാനമാണ് നേടുന്നത്. 
പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി തമിഴ് റോക്കേഴ്‌സില്‍ രണ്ട് ദിവസം കൊണ്ട്  കണ്ടത് അറുപതിനായിത്തിലേറെപ്പേരാണ്. 

തമിഴ് റോക്കേഴ്‌സിനെ കേരള പൊലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മാസം മുന്‍പ് ബ്‌ളോക്ക് ചെയ്തിരുന്നു. എന്നാല്‍ സൈറ്റ് വീണ്ടും സജീവമായിരിക്കുകയാണ്.  തമിഴ് റോക്കേഴ്‌സ്. കോം എന്ന വിലാസത്തില്‍ നേരിയ മാറ്റം വരുത്തി വ്യാജ ഐ.പി അഡ്രസും ഉപയോഗിച്ചാണ് പുതിയപ്രവര്‍ത്തനം. നെതര്‍ലന്റില്‍ നിന്നുള്ള എന്‍ഫോഴ്‌സ് എന്ന കമ്പനി സെര്‍വര്‍ ഹോസ്റ്റ് ചെയ്യുന്നതായാണ് സൈറ്റില്‍ കാണുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsmovie newsmalayalam moviespiracyInternet Movies
News Summary - Mayaanadhi and Aadi in Internet-Movie News
Next Story