മീ ടൂ: കന്നഡ സംവിധായകനെതിരെ നടി സൻജന ഗൽറാണി
text_fieldsബംഗളൂരു: സംവിധായകൻ രവി ശ്രീവാസ്തവ ലൈംഗികാതിക്രമം നടത്തിയെന്ന് കന്നഡ നടി സൻജന ഗൽറാണി. 13 വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അതിക്രമം നടത്തിയതെന്നും സൻജന വെളിപ്പെടുത്തി.
എന്നാൽ ഇക്കാര്യം നിഷേധിച്ച് രവി ശ്രീവാസ്തവ രംഗത്തെത്തി. സൻജന വസ്തുതാവിരുദ്ധ കാര്യങ്ങളാണ് പറയുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞദിവസം നടൻ അർജുനെതിരെയും മീ ടൂ വെളിപ്പെടുത്തൽ പുറത്തുവന്നിരുന്നു. മലയാളിയായ കന്നട നടി ശ്രുതി ഹരിഹരനും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സ്ത്രീയുമാണ് ദുരനുഭവം തുറന്നുപറഞ്ഞത്. 15വർഷം മുമ്പ് അർജുൻ സർജ അഭിനയിച്ച അർജുനുഡു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവം.
അതേസമയം, തനിക്കെതിരെ ആരാപണം ഉന്നയിച്ച നടി ശ്രുതി ഹരിഹരനെതിരെ മാനനഷ്ടകേസ് ഫയൽ ചെയ്യുമെന്ന് നടൻ അർജുൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.