സഹായം ലഭിച്ചില്ലെങ്കില്‍ മാത്രം രാജിയെക്കുറിച്ച് ആലോചിക്കും -മോഹൻലാൽ
text_fieldsകൊച്ചി: രാജിവെക്കാതെ എല്ലാ അംഗങ്ങളുടെയും പിന്തുണയോടെ മുന്നോട്ട് കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻറ് മോഹന്‍ലാല്‍. സഹായം ലഭിച്ചില്ലെങ്കില്‍ മാത്രം രാജിയെക്കുറിച്ച് ആലോചിക്കും. കൊച്ചിയിൽ നടന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോഹൻലാൽ.
യോഗത്തിന് ശേഷം അഭിനേതാക്കളായ രേവതി, പാര്‍വതി, പത്മപ്രിയ, ജോയ്മാത്യു, ഷമ്മി തിലകന്‍ എന്നിവരുമായി ചര്‍ച്ച നടത്തി. സംഘടനയില്‍ സങ്കീർണമായ പ്രശ്നങ്ങളൊന്നുമില്ല. അംഗങ്ങളുടെ നിര്‍ദേശ പ്രകാരം അടുത്തൊരു ജനറല്‍ ബോഡി ഉടന്‍ വിളിക്കും. അവിടെ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ നേരിട്ടോ ഒരു വോട്ടിങ് മുഖേനയോ പറയാനുള്ള സന്ദര്‍ഭം ഒരുക്കിനല്‍കുമെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച കാര്യങ്ങള്‍ പലതും സംഭവിച്ച് കഴിഞ്ഞതുകൊണ്ട് അതിെൻറ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധിക്കില്ല. സംഘടനയിൽ നിരവധി കാര്യങ്ങൾ പുനപരിശോധന നടത്തേണ്ടതുണ്ട്. വിരമിച്ച ഒരു ജഡ്ജിനെ ഉള്‍പ്പെടുത്തി നിയമോപദേശങ്ങളിലൂടെ സ്ഥിരമായൊരു ഡിസിപ്ലിനറി കമ്മിറ്റി രൂപവത്കരിക്കും. കുറെനാളുകളായി അത്ര ഗൗരവമുള്ള പ്രവര്‍ത്തനങ്ങള്‍ അല്ലായിരുന്നു സംഘടനയില്‍ നടന്നിരുന്നത്. ഏതൊരു അംഗത്തിനും അവരുടെ ആശയങ്ങള്‍ പങ്കവക്കാനുള്ള അവസരമുണ്ട്. അത് എല്ലാവർക്കും സ്വീകാര്യമായതാണെന്ന് ബോധ്യം വന്നാൽ പ്രാവര്‍ത്തികമാക്കും. തിലകനുമായി സംഘടനാപരമല്ലാതെ വ്യക്തിപരമായി യാതൊരു പ്രശ്‌നങ്ങളുമില്ലായിരുന്നു. നമ്മളെ വിട്ടുപോയ ഒരാളെ എങ്ങനെ ഇതിലേക്ക് കൊണ്ടുവരാം എന്നതിനെപറ്റി ആലോചിക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.