ഖാദി ബോർഡിന് 50 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാലിെൻറ നോട്ടീസ്
text_fieldsതിരുവനന്തപുരം: നടൻ മോഹൻലാൽ 50 കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് ഖാദി ഗ്രാമവ്യ വസായ ബോർഡിന് വക്കീൽ നോട്ടീസ് അയച്ചതായി ചെയർപേഴ്സൺ ശോഭനാ ജോർജ്. സ്വകാര്യ ക മ്പനി പരസ്യത്തിൽ ചർക്ക ഉപയോഗിച്ചതിനെ വിമർശിക്കുകയും കമ്പനിക്കും പരസ്യത്തിലുണ്ടായിരുന്ന നടൻ മോഹൻലാലിനും ബോർഡ് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പിന്നാലേ കമ്പനി പരസ്യം പിൻവലിച്ചു. എന്നാൽ, ഇപ്പോൾ മോഹൻലാൽ ബോർഡിനെതിരെ േനാട്ടീസ് അയക്കുകയായിരുെന്നന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
14 ദിവസത്തിനകം ഖാദി ബോർഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നൽകി മാധ്യമങ്ങളിൽ പരസ്യം നൽകുകയോ ചെയ്യണമെന്നും അല്ലെങ്കിൽ 50 കോടി നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസ്. ബോർഡിെൻറ എല്ലാം കൂടി വിറ്റുപെറുക്കിയാലും 50 കോടി തികയില്ലെന്ന് ശോഭനാ ജോർജ് പറഞ്ഞു. മാപ്പുപറയേണ്ട സാഹചര്യമില്ല.
സ്വകാര്യകമ്പനിയുടെ പരസ്യ ശേഷം ബോർഡ് ഉൽപന്നവിൽപനയിൽ വൻ കുറവു വന്നിരുന്നു. 16 ലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ സംരക്ഷണത്തിനാണ് താൻ ശ്രമിച്ചത്. കാര്യങ്ങൾ ലാൽ മനസ്സിലാക്കുമെന്നാണ് പ്രതീക്ഷ. ഖാദി ബോർഡ് ഗാന്ധിജിയുടെ 150ാം ജന്മവാർഷികവും ഖാദി പ്രസ്ഥാനത്തിെൻറ നൂറാം വാർഷികവും പ്രമാണിച്ച് സ്കൂളുകളിൽ ഖാദി ഡേ ആചരിക്കും. വെള്ളിയാഴ്ച വട്ടിയൂർക്കാവ് സരസ്വതീവിദ്യാലയത്തിൽ ഉദ്ഘാടനം നടക്കുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.