രണ്ടും ഭീകരതയാണ്; പുൽവാമയും പെരിയയും പരാമർശിച്ച് മോഹൻലാലിന്‍റെ ബ്ലോഗ്
text_fieldsപുല്‍വാമ ഭീകരാക്രമണവും പെരിയ ഇരട്ട കൊലപാതകവും പരാമര്‍ശിച്ച് മോഹന്‍ലാലിന്‍റെ പുതിയ ബ്ലോഗ്. അവര്‍ മരിച്ചു കൊണ്ടേയിരിക്കുന്നു, നമ്മള്‍ ജീവിക്കുന്നു എന്ന തലക്കെട്ടിലാണ് കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം മോഹൻലാൽ ബ്ലോഗ് എഴുതിയിരിക്കുന്നത്.
പുല്‍വാമ ആക്രമണത്തില്‍ മരണപ്പെട്ട സൈനികര്‍ നിന്ന അതെ സ്ഥലത്ത് താന്‍ നടനായി നിന്നിട് ടുണ്ടെന്നും അവരുടെ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമമെന്നും ബ്ലോഗിൽ പറയുന്നു.
കാസർകോട് പെരിയ ഇരട്ട കൊലപാതകവും ബ്ലോഗിൽ പരാമർശിക്കുന്നു. ‘അതിര്‍ത്തിക്കപ്പുറമുള്ള ഭീകരത ഇല്ലാതാക്കാം, നമുക്കിടയിലു ള്ള ഭീകരരെ എന്ത് ചെയ്യും’. ആക്രമണം നടത്തിയ ഭീകരരെ ഒറ്റപ്പെടുത്തണമെന്നും മരണപ്പെട്ടവരുടെ മാതാപിതാക്കളുടെ വേദ ന നാം മനസ്സിലാക്കണമെന്നും ബ്ലോഗിൽ പറയുന്നു.
ലജ്ജയോടെ തകര്‍ന്ന ഹൃദയത്തോടെ മാപ്പ് ചോദിച്ച് കൊണ്ടാണ് മോഹന്‍ലാല്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ബ്ലോഗിന്‍റെ പൂർണരൂപം
അവർ മരിച്ചു കൊണ്ടേയിരിക്കുന്നു.... നാം ജീവിക്കുന്നു
കുറച്ച് കാലമായി എഴുതിയിട്ട്.... പറയാനും എഴുതാനും ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷെ.... എന്തിന്. ആരോട് പറയാൻ!!! ആര് കേൾക്കാൻ. ഇപ്പോൾ എഴുതണം എന്ന് തോന്നി..... അതിനാൽ ഒരു കുറിപ്പ്...
വടക്ക് നിന്നും വീണ്ടും മൃതേദഹ പേടകങ്ങൾ വിറങ്ങലിച്ച് നിൽക്കുന്ന വീട്ടുമുറ്റങ്ങളിലെത്തി.... പ്രിയപ്പെട്ടവന്റെ ചിതറിയ ശരീരം ആ പേടകങ്ങളിൽ വെള്ള പുതുച്ചുകിടന്നു.
തീഗോളമായി ചിതറും മുമ്പ് അവർ ആരോടൊക്കെയോ സംസാരിച്ചിരുന്നു; അമ്മയോട്, അച്ഛനോട്, ഭാര്യയോട്, പൊന്നുമക്കളോട്.....
ആരോടൊക്കെയോ അവർ വിശേഷങ്ങൾ പങ്കുവച്ചു....വേഗം വരാം എന്ന് ആശ്വസിപ്പിച്ചു. 'ഒന്നും സംഭവിക്കില്ല' എന്ന് പ്രതീക്ഷിച്ചു.
കശ്മീരിന്റെ തണുപ്പിനെ നേരിടാൻ അവർക്ക്, ആ ജവാന്മാർക്ക് പ്രിയപ്പെട്ടവരുടെയും, കാത്തിരിക്കുന്നവരുടെയും, സ്നേഹച്ചൂട് മതിയായിരുന്നു....
ആ ചൂടിൽ, അവർ ചിറകൊതുക്കവെ മരണം അവന്റെ രൂപത്തിൽ വന്നു. സ്വയം ചിതറി, മറ്റുള്ളവരെ കൊല്ലുന്ന നാണമില്ലാത്ത, ഭീരുവിന്റെ രൂപത്തിൽ.... തണുത്ത നിലങ്ങളിൽ അവർ ചിതറി.... ഭൂമി വിറച്ചു: പർവതങ്ങൾ ഉലഞ്ഞു. തടാകങ്ങൾ നിശ്ചലമായി...... ദേവദാരുക്കൾ പോലും കണ്ണടച്ച് കൈകൂപ്പി.... പിന്നീടവർ മൃതദേഹ പേടകങ്ങളിലേറി വീടുകളിലേക്ക് പോയി. എല്ലാ പ്രതീക്ഷകളും ഒരു വലിയ വിലാപത്തിൽ മുങ്ങി. ആ വിടുകളിൽ സൂര്യൻ അസ്തമിച്ചു. ഇനിയൊരു ഉദയമില്ലാതെ...........
ആ വീരജവാന്മാർ പോയ വഴികളിലൂടെ ഒന്നിലധികം തവണ ഞാൻ കടന്നുപോയിട്ടുണ്ട്. നടനായിട്ടാണെങ്കിലും അവർ നിന്നയിടങ്ങളിൽ നിന്ന്, ആ ചങ്കിടുപ്പുകളെ സ്വാംശീകരിക്കാൻ ശ്രമിച്ചിട്ടുണ്ട്.....
അവരുടെ വേദനകൾ, സങ്കടങ്ങൾ, പരാതികൾ കേട്ടിട്ടുണ്ട്. അവർ പകർന്ന കരുതലിന്റെ സുരക്ഷിതത്വം അനുഭവിച്ചിട്ടുണ്ട്. ഓരോ നിമിഷവും, അവരുടെ പാദങ്ങളിൽ പ്രണമിക്കാൻ തോന്നിയിട്ടുണ്ട്.
ശമ്പളത്തിന് മാത്രമല്ല നമ്മുടെ ധീരജവാന്മാർ ജോലി ചെയ്യുന്നത്, മരണം മുന്നിൽ വന്ന് നിൽക്കുമ്പോൾ അവർ അതിനെക്കുറിച്ച് ഓർക്കാറേയില്ല. ശത്രുക്കൾ പതുങ്ങുന്ന അതിർത്തിയിലേക്ക് കണ്ണുനട്ടിരിക്കുമ്പോൾ തനിക്ക് പിറകിൽ ഒരു മഹാരാജ്യമാണ് പരന്നുകിടക്കുന്നത് എന്ന കാര്യം അവനറിയാം. താൻ മരിച്ചാലും രാജ്യം ജീവിക്കണം, സുരക്ഷിതമാകണം, സുഖമായുറങ്ങണം, ഉണരണം, ഉയരങ്ങളിലേക്ക് വളരണം.
ഓരോ ജവാനും ഓരോ നിമിഷവും ഇതുപറയുന്നു. അതാണ് നമ്മെ ജീവിപ്പിക്കുന്നത്. ആ ജന്മകടത്തിന് മുന്നിൽ സാഷ്ടാംഗ പ്രണാമം.......
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.