‘പൊറിഞ്ചു മറിയം ജോസ്’ സിനിമക്കെതിരെ മോഷണ ആരോപണം
text_fieldsതൃശൂർ: നോവലിസ്റ്റ് ലിസിയുടെ നോവലിലെയും തിരക്കഥയിലെയും കഥാസന്ദർഭവും കഥാപാത്രങ്ങളെയും മോഷ്ടിച്ചാണ് ‘പൊ റിഞ്ചു മറിയം ജോസ്’ എന്ന സിനിമ നിർമിച്ചതെന്ന് ആരോപണം. ലിസിയുടെ ‘വിലാപ്പുറങ്ങൾ’ എന്ന നോവലിലെ കഥാപാത്രങ്ങളെയു ം അവരുടെ ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തിരക്കഥയിലെ കഥാസാരവും കഥാപാത്രങ്ങളെയും മോഷ്ടിച്ചതായി സി. രാവുണ്ണി, ഇ.എം. സതീശൻ എന്നിവർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
തൃശൂരിെൻറ പുരാവൃത്തങ്ങളും നാട്ടുമൊഴികളും വിമോചന സമരകാലഘട്ടത്തെ രാഷ്ട്രീയ അടിയൊഴുക്കുകളും നിറഞ്ഞ നോവലാണ് ‘വിലാപ്പുറങ്ങൾ’. ഈ നോവലിലെയും ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തിരക്കഥയിലെയും മുഖ്യകഥാപാത്രങ്ങളെയും മറ്റും ലിസിയുടെ അറിവും സമ്മതവുമില്ലാതെയാണ് സിനിമയുടെ അണിയറ പ്രവർത്തകർ ഉപയാഗിച്ചത്.
ഇതിനെതിരെ ഡേവിഡ് കാച്ചപ്പിള്ളി, നിർമാതാവ് റജിമോൻ, സംവിധായകൻ ജോഷി, അഭിലാഷ് എൻ. ചന്ദ്രൻ എന്നിവർക്കെതിരെ ലിസി കോടതിയെ സമീപിച്ചിരുന്നു. തുടന്ന് സിനിമ നിർമാണവും സംവിധാനവും പ്രദർശനവും താൽക്കാലികമായി കോടതി നിരോധിച്ചു.
നിരോധന ഉത്തരവ് പിൻവലിച്ചതോടെയാണ് സിനിമ തിയറ്ററിലെത്തിയത്. നിർമാതാക്കൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് ലിസിയെ ഒഴിവാക്കി സിനിമ നിർമിച്ചതെന്നും തിരക്കഥ ലിസിയുടെതാണെന്ന് നിർമാതാക്കൾ അംഗീകരിക്കുകയും ക്രെഡിറ്റ് അവർക്ക് നൽകുകയും വേണമെന്നും രാവുണ്ണിയും സതീശനും ആവശ്യപ്പെട്ടു. മാന്യമായ പ്രതിഫലവും നൽകണം. അടുത്തയാഴ്ച്ച തൃശൂരിൽ പ്രതിഷേധ കൺവെൻഷൻ ചേരും. എം.എൻ. വിനയകുമാർ, സി.വി. പൗലോസ് എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.