നാദിർഷയുടെ മുൻകൂർ ജാമ്യഹരജി 25ലേക്ക് മാറ്റി
text_fieldsെകാച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷക്ക് ബന്ധമുണ്ടോയെന്നതിനെപ്പറ്റി മുദ്രവെച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി. മുൻകൂർ ജാമ്യം തേടി നാദിർഷ സമർപ്പിച്ച ജാമ്യ ഹരജി സിംഗിൾ ബെഞ്ച് വീണ്ടും 25ന് പരിഗണിക്കാൻ മാറ്റി. ഇതിനകം റിപ്പോർട്ട് നൽകാനാണ് നിർദേശം.ചോദ്യംചെയ്യലിന് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകാൻ കഴിഞ്ഞയാഴ്ച ഹരജി പരിഗണിക്കെവ കോടതി നാദിർഷയോട് ആവശ്യപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ഹാജരായെങ്കിലും ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചോദ്യം ചെയ്യാനായില്ല. തുടർന്ന് 17ന് ചോദ്യംെചയ്യലിന് ഹാജരായി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. ചോദ്യംചെയ്യൽ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. അന്വേഷണത്തിനിടെ ശ്രദ്ധയിൽപെട്ട ചില കാര്യങ്ങളെക്കുറിച്ചാണ് ചോദിച്ചത്. ചില ചോദ്യങ്ങൾക്ക് തൃപ്തികരമായ മറുപടി നാദിർഷ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ നാദിർഷയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന ചില ചോദ്യങ്ങളോട് വേണ്ടവിധം സഹകരിച്ചില്ല.
പല വസ്തുതകളും മറച്ചുവെച്ച് തൃപ്തികരമല്ലാത്ത മറുപടിയാണ് നൽകിയത്. ചില സാക്ഷിമൊഴികളുമായി പൊരുത്തപ്പെടാത്ത മറുപടികളാണ് ഇത്തരം ചോദ്യങ്ങൾക്ക് നൽകിയത്. നാദിർഷയുടെ അനാരോഗ്യം മൂലം കൂടുതൽ ചോദിക്കുന്നതിന് പരിമിതികളുണ്ടായിരുന്നു. മറുപടികെളപ്പറ്റി കൂടുതൽ പരിശോധിക്കണം. ഇതുവരെ അദ്ദേഹത്തെ പ്രതിയാക്കിയിട്ടില്ലെന്നും നിലവിൽ അറസ്റ്റിെൻറ ആവശ്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകൂർ ജാമ്യ ഹരജി തള്ളണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
അതേസമയം, അന്വേഷണവുമായി പൂർണമായി സഹകരിച്ചതായി നാദിർഷയുടെ അഭിഭാഷകൻ വാദിച്ചു. തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പൊലീസിനോട് വെളിെപ്പടുത്തിയതായും ചൂണ്ടിക്കാട്ടി. തുടർന്നാണ് വിശദ റിപ്പോർട്ട് 25നകം നൽകാൻ കോടതി നിർദേശിച്ചത്. ഇതുവരെ പല തവണ േചാദ്യം ചെയ്തിട്ടും തനിക്കെതിരെ തെളിവ് ലഭിക്കാത്ത സാഹചര്യത്തിൽ അറസ്റ്റ് ചെയ്ത് ജയിലലടച്ച് തെളിവുണ്ടാക്കാൻ ശ്രമം നടത്തുന്നുവെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.