ചുവട് പഠിച്ചത് അച്ഛന്റെ കളരിയിൽ
text_fieldsവില്യാപ്പള്ളി: സംസ്ഥാനത്തെ മികച്ച ബാലനടിക്കുള്ള പുരസ്കാരം ലഭിച്ച നക്ഷത്ര മനോജ് അഭിനയം തുടങ്ങിയത് പ്രൈമറി ക്ലാസുകളിൽ പഠിക്കുേമ്പാൾ. നാടക രചയിതാവായ അച്ഛൻ മനോജ് അനാമികയുടെ നാടകത്തിലൂടെയാണ് അഭിനയകലയുടെ പൊതുവേദിയിലെത്തുന്നത്. സ്കൂൾ നാടക മത്സരവേദികളിൽ സ്ഥിരസാന്നിധ്യമാണ് മത്സ്യവിൽപനക്കാരനായ മനോജ് അനാമികയുടെ നാടകങ്ങൾ. മത്സരങ്ങളിൽ ഒന്നോ രണ്ടോ സ്ഥാനങ്ങളിലെത്തുന്ന നാടകത്തിൽ മികച്ച അഭിനേത്രിയായി മകൾ നക്ഷത്രയും കൂടെയുണ്ടാവും.
അച്ഛെൻറ നാടകങ്ങൾ കൂടാതെ ജനനാട്യ വേദിയുടെ കണ്ണുകൾ, മറ്റൊരു നാടകമായ മഞ്ചാടിമരങ്ങൾ തുടങ്ങിയവയാണ് അഭിനയ കളരികൾ. മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു ഹിസ്റ്ററി പരീക്ഷ എഴുതിക്കൊണ്ടിരിക്കെയാണ് അധ്യാപകർ അവാർഡ് വിവരമറിയിക്കുന്നത്. രഞ്ജൻ മനോജിെൻറ രക്ഷാധികാരി ബൈജു എന്ന സിനിമയിൽ ബിജു മേനോെൻറ മകളായാണ് നക്ഷത്ര അഭിനയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.