മനുഷ്യനെക്കാൾ വില പശുവിന് -നസീറുദ്ദീൻ ഷാ
text_fieldsമുംബൈ: പൊലീസ് ഉദ്യോഗസ്ഥെൻറ ജീവനെക്കാൾ പശുവിെൻറ ജീവന് വിലകൽപിക്കുന്ന ഇന്നത്തെ ഇന്ത്യയിൽ തെൻറ മക്കളുടെ ഭാവിയിൽ ആശങ്കയുണ്ടെന്ന് വിഖ്യാത നടൻ നസീറുദ്ദിൻ ഷാ.
തെൻറ മക്കൾക്ക് മത വിദ്യാഭ്യാസം നൽകിയിട്ടില്ല. താൻ കുട്ടിക്കാലത്ത് പഠിച്ചതേയുള്ളൂ. ഭാര്യ രത്ന സ്വതന്ത്ര ചിന്താഗതിയുള്ള കുടുംബത്തിൽനിന്നാണ്. അവർക്കും മതമില്ല. നാളെ മക്കളെ ആൾക്കൂട്ടം വളഞ്ഞ് അവരുടെ മതമേതെന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ല. വിഷം നാടാകെ പരന്നു കഴിഞ്ഞു. ഇനി ‘ജിന്നി’നെ കുപ്പിയിൽ തിരിച്ചു കയറ്റാനാകില്ല. നിയമം കൈയിലെടുക്കുന്നവർക്ക് പൂർണ സംരക്ഷണമാണ് നൽകുന്നത്. അടുത്തകാലത്തൊന്നും നേെരയാവില്ല. അത്രകണ്ട് വ്യാപിച്ചിട്ടുണ്ട്.
ഗോവധം ആരോപിച്ചുള്ള ബുലന്ദ്ശഹർ സംഘർഷത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ‘കാർവാനെ മുഹബ്ബത്ത് ഇന്ത്യ’യുമായി വിഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.