ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം; പാർവതിയും ഫഹദും ഉൾപ്പടെ 68 പേർ ചടങ്ങ് ബഹിഷ്കരിച്ചു
text_fieldsന്യൂഡൽഹി: ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് ആൻറി ക്ലൈമാക്സ്. 120ഒാളം വരുന്ന അവാർഡ് ജേതാക്കളിൽ 11 പേർക്കു മാത്രം രാഷ്ട്രപതിയും മറ്റുള്ളവർക്ക് വാർത്താവിതരണ, പ്രക്ഷേപണ മന്ത്രി സ്മൃതി ഇറാനിയും പുരസ്കാരം സമ്മാനിക്കാൻ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് അവാർഡ് നേടിയവരിൽ പകുതിയോളം ചടങ്ങ് ബഹിഷ്കരിച്ചു.
ദേശീയ ചലച്ചിത്ര അവാർഡുദാനത്തിൽ 64 വർഷമായി പിന്തുടർന്നുവന്ന രീതി മാറ്റിയതാണ് മലയാളികളടക്കം ഒേട്ടറെ സിനിമാപ്രവർത്തകരുടെ എതിർപ്പ് ക്ഷണിച്ചുവരുത്തിയത്. വിവിധ വിഭാഗങ്ങളിൽപെട്ട എല്ലാ പുരസ്കാരങ്ങളും രാഷ്ട്രപതി നേരിട്ടു നൽകുന്നതായിരുന്നു കഴിഞ്ഞവർഷം വരെയുള്ള രീതി. രാഷ്ട്രപതിയിൽനിന്ന് അവാർഡു സ്വീകരിക്കാൻ കിട്ടുന്ന അപൂർവ അവസരം നഷ്ടപ്പെട്ടതിലുള്ള രോഷമാണ് ആളിക്കത്തിയത്.
രാഷ്ട്രപതി തന്നെ അവാർഡു നൽകണമെന്ന ആവശ്യമുന്നയിച്ച് പ്രശസ്ത ഗായകൻ കെ.ജെ. യേശുദാസ്, സംവിധായകൻ ജയരാജ് തുടങ്ങി വിവിധ ഭാഷകളിലെ 70ഒാളം പുരസ്കാര ജേതാക്കൾ ചലച്ചിത്രോത്സവ ഡയറക്ടറേറ്റിനും രാഷ്ട്രപതിഭവനും വാർത്താവിതരണ പ്രേക്ഷപണ മന്ത്രാലയത്തിനും കൂട്ടനിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. നിലപാടിൽ മാറ്റമില്ലാതെ അവാർഡു വിതരണവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചേതാടെ, യേശുദാസും ജയരാജും അടക്കം നിവേദനത്തിൽ ഒപ്പിട്ട പലരും പ്രതിഷേധം പിൻവലിച്ചു. എങ്കിലും ഒരു വിഭാഗം അവാർഡു ജേതാക്കൾ ചടങ്ങിൽനിന്ന് വിട്ടുനിൽക്കുകയും ചടങ്ങ് നടന്ന ഡൽഹിയിലെ വിജ്ഞാൻ ഭവനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു.
അവാർഡ്, ബിരുദദാന ചടങ്ങുകളിൽ ഒരുമണിക്കൂറിൽ കൂടുതൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പെങ്കടുക്കുന്ന പതിവില്ലെന്നാണ് രാഷ്ട്രപതി ഭവൻ വിശദീകരിച്ചത്. ഇക്കാര്യം നേരത്തെതന്നെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ അറിയിച്ചതാണ്. അവാർഡു വിതരണത്തിെൻറ 11ാം മണിക്കൂറിൽ മാറ്റം വരുത്താൻ പറ്റില്ലെന്നും രാഷ്ട്രപതി ഭവൻ വ്യക്തമാക്കി. അവാർഡുകൾ പലതുണ്ടെങ്കിലും, രാഷ്ട്രപതി സമ്മാനിക്കുന്നു എന്നതാണ് ദേശീയ ചലച്ചിത്ര അവാർഡിെൻറ തനിമയും മൂല്യവുമെന്ന് സിനിമാപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഇതുവരെ രാഷ്ട്രപതി തന്നെയാണ് എല്ലാവർഷവും എല്ലാവർക്കും ഇൗ പുരസ്കാരം സമ്മാനിച്ചതെന്നും അവർ ഒാർമിപ്പിച്ചു.
ഒടുവിൽ, നിശ്ചയിച്ചപ്രകാരം 11 അവാർഡുകൾ മാത്രം രാഷ്ട്രപതി സമ്മാനിച്ചു. ബാക്കിയുള്ളവ വകുപ്പുമന്ത്രി സ്മൃതി ഇറാനി, സഹമന്ത്രി രാജ്യവർധൻ സിങ് റാത്തോഡിെൻറ സാന്നിധ്യത്തിൽ വിതരണം ചെയ്തു. യേശുദാസും ജയരാജും അടക്കം പ്രമുഖ അവാർഡു ജേതാക്കൾ രാഷ്ട്രപതിയിൽനിന്ന് അവാർഡ് സ്വീകരിച്ചു. അന്തരിച്ച മികച്ച നടി ശ്രീദേവിക്കുള്ള പുരസ്കാരം ഭർത്താവ് ബോണി കപൂറും രണ്ടു പെൺമക്കളും ചേർന്ന് രാഷ്ട്രപതിയിൽനിന്ന് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.