നീരജും മനോജ് ബാജ്പേയിയും ഒരുമിച്ച ‘ഫാമിലിമാൻ’ ദേശവിരുദ്ധത പരത്തുന്നുവെന്ന് ആർ.എസ്.എസ്
text_fieldsമനോജ് ബാജ്പേയി, നീരജ് മാധവ് എന്നിവർ ഒന്നിച്ച ദ ഫാമിലിമാൻ വെബ് സീരീസിനെതിരെ ആര്‍.എസ്.എസ് മാസികയായ പാഞ്ചജന്യ. സീ രീസിലെ ചില എപ്പിസോഡുകള്‍ ദേശവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നാണ് മാസികയുടെ ആരോപണം.
അഫ്സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് ഭരണകൂടം കശ്മീരിലെ ജനങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും തീവ്രവാദികളും ഭരണകൂടവും തമ്മില്‍ എന്ത് വ്യത്യാസമാണുള്ളതെന്നും സീരിസിലെ ഒരു കഥാപാത്രം ചോദിക്കുന്നുണ്ടെന്നും മാസികയിലെ ലേഖനത്തില്‍ പറയുന്നു.
ഇതുപോലുള്ള സീരീസുകളാണ് ദേശവിരുദ്ധതയും ജിഹാദും പരത്തുന്നതെന്നും ഇവ ഹിന്ദുക്കള്‍ക്കെതിരെയുള്ള വികാരം പരത്തുന്നതാണെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. തീവ്രവാദികള്‍ക്ക് ഇവ അനുകമ്പ നേടിക്കൊടുക്കുന്നതാണെന്നും ലേഖനത്തില്‍ പറയുന്നു. ഇത്തരത്തിലുള്ള സീരീസുകള്‍ ഇടതുപക്ഷവും കോണ്‍ഗ്രസ് അനുഭാവികളുമായ നിര്‍മാതാക്കളാണെന്നും മാസിക ആരോപിച്ചു.
സീരീസ് രാജ് നിധിമൌറുവും കൃഷ്ണ ഡി.എസും ചേര്‍ന്നാണ് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് സീരീസ് സ്ട്രീം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.