മമ്മൂട്ടി ഇടപെട്ടു; നടിക്ക് ‘അമ്മ’യുടെ പിന്തുണയും
text_fieldsകൊച്ചി: സീരിയൽ സംവിധായകനിൽനിന്ന് മോശം അനുഭവമുണ്ടായെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയ നടിക്ക് മമ്മൂട്ടി പിന്തുണ അറിയിച്ചു. നടിയും സാമൂഹികപ്രവർത്തകയുമായ പാർവതിയാണ് ഇക്കാര്യം ഫേസ്ബുക്കിൽ വ്യക്തമാക്കിയത്.
മലയാളം സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയും വിഷയത്തിൽ ഇടപെട്ടു. ഞായറാഴ്ച രാവിലെതന്നെ ചാനൽമേധാവിയെ വിളിച്ച് വിഷയം ചർച്ച ചെയ്തിരുന്നുവെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു അറിയിച്ചു. വൈകുന്നേരത്തിനകം ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിരുന്നു.
ചർച്ചനടത്തി നടി സീരിയലിൽ തുടരുമെന്ന വിവരം ഉച്ചക്ക് 2.30ഓടെ അറിയിക്കുകയും ചെയ്തു. മുമ്പ് ഇതേകാര്യം നടി തന്നോട് തുറന്നുപറയുകയും വിഷയത്തിൽ ഇടപെടുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് സംവിധായകനെ താൻ വിളിച്ചിരുന്നു. പിന്തുണ അറിയിച്ച് അമ്മയിലെ നിരവധി അംഗങ്ങൾ നടിയെ ബന്ധപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.