പാർട്ടിയില്ല; പിറന്നാൾ ദിനത്തിൽ കമലിന്‍റെ ആപ്പ്
text_fieldsചെന്നൈ: പിറന്നാൾ ദിനത്തിൽ ഉലകനായകൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നു കരുതിയവർക്ക് നിരാശ. പകരം, രാഷ്ട്രീയ പാർട്ടികൾക്ക് വെല്ലുവിളി ഉയർത്തി ജനങ്ങളെ സംഘടിപ്പിക്കാൻ മെബൈൽ ആപ്പുമായി കമൽ ഹാസെൻറ രംഗപ്രവേശനം. രാഷ്ട്രീയ അടിത്തറ ഉറപ്പാക്കുന്നതിന് ഇനി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങുമെന്നും കമൽ.
63ാം പിറന്നാൾ ദിനത്തിൽ കമൽ ഹാസൻ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്നാണ് ലോകം ആകാംക്ഷയോടെ കാത്തിരുന്നത്. എന്നാൽ, ‘മയ്യംവിസിൽ’ ( #maiamwhistle) എന്ന പേരിൽ ജനങ്ങെള സംഘടിപ്പിക്കാൻ പ്രത്യേക ആപ് ഇറക്കിയാണ് വൈകാതെ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് കമൽ പ്രഖ്യാപിച്ചത്.
ചെന്നെയിലെ മഴക്കെടുതി പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ദുരിതബാധിതർക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും കമൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
‘ഞാൻ ഇടത്തുമല്ല വലത്തുമല്ല. മൈയം (നടുക്ക്) ആണ്. അതാണെെൻറ നിലപാട്. ജനങ്ങളുടെ ജീവിതത്തെ തൊട്ടറിയാൻ അവർക്കിടയിലേക്കിറങ്ങുകയാണ്’ ^ കമൽ പറഞ്ഞൂ.
താൻ പാർട്ടി പ്രഖ്യാപിക്കുമെന്നു കരുതിയവരോടായി കമലിെൻറ ഉപദേശം ഇങ്ങനെയായിരുന്നു. ‘രാഷ്ട്രീയ പാർട്ടി അടിത്തറയില്ലാതെ ഉണ്ടാക്കാൻ കഴിയുന്നതല്ല. ജനങ്ങളുടെ വിശ്വാസമാണ് അതിെൻറ അടിത്തറ. അതിനുവേണ്ടി കഠിനമായ പരിശ്രമം ആവശ്യമാണ്. ഇൗ സന്ദർഭത്തിൽ പാർട്ടിയുടെ പേര് ചോദിക്കുന്നത് ഗർഭത്തിലിരിക്കുന്ന കുട്ടിക്ക് പേരിടുന്നതുപോലെയാണ്. കുട്ടി ആണോ പെണ്ണോ എന്ന് ആദ്യം അറിയണം. അതിന് പ്രസവം നടക്കണം. അതിനു ശേഷേമ പേരിടാൻ കഴിയൂ.’ - കമൽ പറഞ്ഞു.
മാധ്യമ പ്രവർത്തകർ വിസിൽബ്ലോവറുടെ റോൾ ചെയ്യുന്നവരാണ്. എന്നാൽ, മാധ്യമങ്ങളും താനടക്കമുള്ള ജനങ്ങളും യഥാസമയം വിസിൽ മുഴക്കാതിരുന്നതുകൊണ്ടാണ് നാട് ഇൗ ഗതിയിലായത്. തെറ്റായ കൈകളിൽ അധികാരം കിട്ടുന്നത് മോശം കൈകളിൽ ദാനം നൽകുന്നതിനു തുല്ല്യമാണ്. താൻ തെറു ചെയ്താൽ അതും ചൂണ്ടിക്കാണിക്കാൻ കഴിയുന്നവരായി സമൂഹം മാറണമെന്നും തെൻറ ശ്രമങ്ങൾ അതിനാണെന്നും കമൽ പറഞ്ഞു.
AANDAVAR has arrived. At @ikamalhaasan's highly-anticipated press meet. #HappyBirthdayKamalHaasan #KamalHaasan pic.twitter.com/v77ruvbSQK
— Surendhar MK (@SurendharMK) November 7, 2017
പ്രത്യേക വിഷയം ഗഹനമായി പഠിച്ച് പ്രായോഗിക തലത്തിൽ നടപ്പാക്കാൻ സഹായിക്കുന്ന ‘കിടിലൻ പ്രസംഗ’മാണ് എല്ലാ ജന്മദിനത്തിലും ആരാധകർക്കുള്ള കമൽ സ്പെഷൽ. എന്നാൽ, മെഡിക്കൽ ക്യാമ്പ് പ്രഖ്യാപനം രാഷ്ട്രീയ പ്രവേശനത്തിനായുള്ള മുന്നൊരുക്കമാണെന്നാണ് നിരീക്ഷിക്കുന്നത്.
രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെയും അന്ധവിശ്വാസങ്ങൾക്കെതിരെ ദ്രാവിഡ പോരാട്ടത്തിന് തുടക്കം കുറിച്ച പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കരുടെയും കേരളത്തിെൻറ ആരാധ്യനായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇ.എം.എസിെൻറയും സ്വപ്നങ്ങളാണ് തേൻറതെന്ന് കമൽ നേരത്തെ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.