ദിലീപിനെ ഒന്നാം പ്രതിയാക്കാൻ സമ്മർദ്ദമില്ല: റൂറൽ എസ്.പി
text_fieldsകൊച്ചി: നടിയെ അക്രമിച്ച കേസിൽ ദിലീപിനെ ഒന്നാം പ്രതിയാക്കുന്നതിൽ അന്വേഷണ സംഘത്തിന് മേൽ സമ്മർദമില്ലെന്ന് ആലുവ റൂറൽ എസ്.പി എ.വി ജോർജ്. അന്വേഷണം അവസാനഘട്ടത്തിലാണ്. കൂടുതൽ പേരുടെ മൊഴി എടുക്കുമോയെന്ന കാര്യത്തിൽ ഇപ്പോൾ വെളിപ്പെടുത്താനാവില്ല. അന്വേഷണം പൂർത്തിയാക്കിയ ഉടൻ കുറ്റപത്രം സമർപ്പിക്കും. എന്നാൽ, അതെന്ന് സമർപ്പിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും എ.വി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച രാത്രി എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ കൊച്ചിയിൽ അന്വേഷണസംഘത്തിെൻറ നിർണായക യോഗം ചേർന്നിരുന്നു. ദിലീപിനെതിരായ തെളിവുകള്‍ യോഗം വിലയിരുത്തി. കുറ്റപത്രം സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതൽ നിയമവശങ്ങൾ ആരായാനും തീരുമാനിച്ചിരുന്നു.
നടിയെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങൾ പകർത്തിയ പൾസർ സുനി എന്ന സുനിൽകുമാർ രണ്ടാം പ്രതിയാകും. നിലവിൽ ഇയാൾ ഒന്നാംപ്രതിയും ദിലീപ് 11ാം പ്രതിയുമാണ്. കുറ്റകൃത്യത്തിൽ പങ്കെടുത്തതിന് തുല്യമാണ് ഗൂഢാേലാചന എന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് ദിലീപിനെ ഒന്നാം പ്രതിയാക്കുന്നത്.
കൂട്ടമാനഭംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഢാലോചന, തെളിവുനശിപ്പിക്കൽ, പ്രതിയെ സഹായിക്കൽ, തൊണ്ടിമുതൽ സൂക്ഷിക്കൽ, ഭീഷണി, അന്യായമായി തടങ്കലിൽവെക്കൽ എന്നിവയും ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും ദിലീപിൽ ചുമത്തും. കൃത്യം നടത്താൻ ദിലീപ് േനരിട്ട് മേൽനോട്ടം വഹിെച്ചന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ മറ്റ് പ്രതികൾക്ക് നടിയോട് മുൻവൈരാഗ്യമുണ്ടെന്ന് കണ്ടെത്താനായില്ല. വൈരാഗ്യമുണ്ടായിരുന്നത് ദിലീപിനാണ്. സുനിൽകുമാർ ദിലീപിെൻറ നിർദേശങ്ങൾ അനുസരിക്കുക മാത്രമായിരുെന്നന്നാണ് അന്വേഷണസംഘത്തിെൻറ വിലയിരുത്തൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.