ഐ.എഫ്.എഫ്.കെ: സമാപന ചടങ്ങിൽ പങ്കെടുക്കില്ല, ആരോടും പരാതി പറഞ്ഞിട്ടില്ല -സുരഭി
text_fieldsതിരുവനന്തപുരം: ദേശീയ പുരസ്കാരം നേടിയ നടി സുരഭിയെ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍നിന്ന് ഒഴിവാക്കിയെന്ന വിവാദത്തിന് വിരാമം. തനിക്കു ദേശീയപുരസ്കാരം നേടിത്തന്ന ‘മിന്നാമിനുങ്ങ്’ ചിത്രത്തിെൻറ സമാന്തര പ്രദര്‍ശനത്തിനായി അവർ തിരുവനന്തപുരെത്തത്തി. വുമൺ ഇൻ സിനിമ കലക്ടിവ് അംഗങ്ങളുടെ നിര്‍ദേശ പ്രകാരമാണ് മേളയില്‍ എത്തിയത്.
തനിക്ക് ഡെലിഗേറ്റ് പാസ് നൽകിയില്ലെന്ന് ചൂണ്ടിക്കാണിച്ചു വന്ന വാര്‍ത്തകളെത്തുടർന്ന് അക്കാദമി ചെയര്മാന് കമല്‍ വിളിച്ചിരുന്നെന്നും മേളയുടെ സമാപന ചടങ്ങിനുള്ള ക്ഷണക്കത്ത് നരിക്കുനിയിലെ വീട്ടിലെത്തിച്ചെന്നും സുരഭി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ, തനിക്ക് സമാപനച്ചടങ്ങിൽ പെങ്കടുക്കാൻ കഴിയില്ല. അതേ ദിവസംതന്നെ യു.എ.ഇയിലെ ഫുജൈറയിൽ നേരത്തേ ഏറ്റ പരിപാടിയുണ്ട്.
മിന്നാമിനുങ്ങിെൻറ സംവിധായകന് അനില്‍ തോമസിനൊപ്പമാണ് ഉച്ചയോടെ മേളയുടെ മുഖ്യവേദിയായ ടാഗോറിലെത്തിയത്. സംഘാടക സമിതി ഓഫിസിലെത്തിയ സുരഭിയെ അക്കാദമി ചെയർപേഴ്സൺ ബീനാപോളും സംഘാടകരും ചേർന്ന് സ്വീകരിച്ചു. ബീനാപോൾ സുരഭിക്ക് മേളയുടെ പാസ് സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.