മണിയുടെ മരണം: അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.െഎ
text_fieldsകൊച്ചി: കലാഭവന്‍ മണിയുടെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.െഎ ഹൈകോടതിയെ അറിയിച്ചു. സർക്കാർ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികത കണ്ടെത്താത്തതിനാൽ അന്വേഷണം ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് സി.ബി.െഎ നിലപാടറിയിച്ചത്.
ഇതുവരെ നടത്തിയ ഒരന്വേഷണത്തിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. ശാസ്ത്രീയ പരിശോധനയിലും മെഡിക്കൽ ബോർഡിെൻറ പരിശോധനയിലും മരണകാരണം മീഥൈൽ ആൽക്കഹോളാണെന്നാണ് കണ്ടെത്തിയത്. ഇൗ സാഹചര്യത്തിൽ സി.ബി.െഎയുെട തുടരന്വേഷണത്തിെൻറ ആവശ്യമില്ല. നിലവിലെ കേസുകളുടെ ബാഹുല്യവും അന്വേഷണ ഉദ്യോഗസ്ഥരുടെ കുറവും ഇൗ കേസ് ഏറ്റെടുക്കുന്നതിന് തടസ്സമാകുന്നുണ്ടെന്നും സി.ബി.െഎ വ്യക്തമാക്കി.
അതേസമയം, ഹരജിയിൽ കൂടുതൽ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി ചൊവ്വാഴ്ച കേസ് പരിഗണിക്കാനായി മാറ്റി. സി.ബി.െഎയുെട നിലപാട് രേഖാമൂലം അറിയിക്കാൻ നിർദേശിക്കണമെന്ന് സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹരജി നൽകിയ മണിയുടെ ഭാര്യ നിമ്മിയും സഹോദരൻ രാമകൃഷ്ണനും ആവശ്യപ്പെെട്ടങ്കിലും സി.ബി.െഎയുടെ വിശദീകരണം രേഖപ്പെടുത്തിയിട്ടുള്ളതായി കോടതി അറിയിച്ചു. മണിയുടെ മരണം വിഷമദ്യം (മീഥൈൽ ആൾക്കഹോൾ പോയിസനിങ്) മൂലമാണെന്ന മെഡിക്കൽ ബോർഡിെൻറ റിപ്പോർട്ട് സർക്കാറും കോടതിക്ക് സമർപ്പിച്ചു.
മണിയുടെ മരണത്തെത്തുടർന്ന് ശേഖരിച്ച മെഡിക്കൽ റിപ്പോർട്ടുകളും രേഖകളും പരിശോധിക്കാൻ സർക്കാർ നേരേത്ത മെഡിക്കൽ ബോർഡിന് രൂപംനൽകിയിരുന്നു. ഈ ബോർഡാണ് മരണകാരണം മീഥൈൽ ആൾക്കഹോളാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകിയത്.
എന്നാൽ, വിഷമദ്യം എങ്ങനെയാണ് മണിയുടെ ഉള്ളിൽചെന്നതെന്നതിനോ ആത്മഹത്യയാണോ നരഹത്യയാണോ എന്നതിനോ വിശദീകരണമില്ല. സർക്കാർ സി.ബി.െഎ അന്വേഷണത്തിനായി കേസ് വിട്ടിട്ടുമുണ്ട്. എന്നാൽ, സി.ബി.െഎ കേസ് ഏറ്റെടുക്കാൻ തയാറുമല്ല. ഇൗ സാഹചര്യങ്ങൾ വിലയിരുത്തിയാണ് കോടതി കേസിൽ കൂടുതൽ വാദം കേൾക്കാൻ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.