ഡി-സിനിമാസ് തുറന്ന് പ്രവർത്തിക്കാമെന്ന് ഹൈകോടതി
text_fieldsകൊച്ചി: നടൻ ദിലീപിെൻറ ഉടമസ്ഥതയിൽ ചാലക്കുടിയിൽ പ്രവർത്തിക്കുന്ന തിയേറ്റർ ഡി സിനിമാസ് നഗരസഭ അടച്ചുപൂട്ടിയ നടപടി ഹൈകോടതി റദ്ദാക്കി. നഗരസഭാ തീരുമാനത്തിനെതിരെ ദിലീപിെൻറ സഹോദരനും തിയേറ്റർ മാനേജരുമായ അനൂപ് (പി. ശിവകുമാർ) നൽകിയ ഹരജിയിലാണ് ഉത്തരവ്. തിയറ്റർ ബുധനാഴ്ച തന്നെ തുറന്നു പ്രവർത്തിപ്പിച്ചു തുടങ്ങാനും അനുമതി നൽകി.
എ.സിക്കു വേണ്ടി ഉയര്‍ന്ന എച്ച.്പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭ പ്രമേയം പാസാക്കി തിയറ്റര്‍ പൂട്ടിച്ചത്. നഗരസഭ സെക്രട്ടറി നോട്ടീസ് നൽകിയതിനെത്തുടർന്ന് ആഗസ്റ്റ് നാലിനാണ് തിയേറ്റർ പൂട്ടിയത്. എന്നാൽ, തങ്ങളുടെ വാദം കേൾക്കാതെയാണ് തിയേറ്റർ പൂട്ടിച്ചതെന്നും നോട്ടിസ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടിയെന്നും ആരോപിച്ചാണ് അനൂപ് കോടതിയെ സമീപിച്ചത്. ഇത്തരമൊരു മോട്ടോര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു നഗരസഭയുടെ എഞ്ചിനീയര്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല. അനുമതിക്കായി കഴിഞ്ഞമാസം നഗരസഭക്ക് അപേക്ഷ നല്‍കിയെങ്കിലും സ്വീകരിച്ചില്ല. തിയറ്റർ പ്രവർത്തിപ്പിക്കാനാവശ്യമായ എല്ലാ ലൈസൻസുകളും ഉണ്ട്. ഇൗ സാഹചര്യത്തിൽ നഗരസഭയുടെ തീരുമാനം നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിയിലെ വാദം.
അതേസമയം, തിയേറ്ററിെൻറ ഡി ആൻഡ് ഒ ലൈസൻസ് കാലാവധി മാർച്ച് 31ന് കഴിഞ്ഞെന്നും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ അനുമതിയില്ലെന്നും ചാലക്കുടി നഗരസഭാ സെക്രട്ടറി ടോബി തോമസ് മറുപടി സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. മലിനീകരണ നിയന്ത്രണ ബോർഡിെൻറ പുതുക്കിയ അനുമതി ഹാജരാക്കിയില്ലെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ, 2018 വരെ തിയറ്ററിന് ലൈസൻസുണ്ടെന്നും മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതിയടക്കമുണ്ടെന്നും രേഖകളിൽ നിന്നു വ്യക്തമാണെന്ന് വിലയിരുത്തിയ കോടതി തിയറ്റർ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു. തിയറ്ററിെൻറ പ്രവർത്തനങ്ങളിൽ പോരായ്മ കണ്ടെത്തിയാൽ നഗരസഭാ സെക്രട്ടറിക്ക് നോട്ടീസ് നൽകാൻ അധികാരമുണ്ട്. എന്നാൽ, ഇത്തരമൊരു നടപടി വേണമെന്ന് സെക്രട്ടറിയോട് നിർദേശിക്കാൻ നഗരസഭാ കൗൺസിലിന് അധികാരമില്ലെന്നും നടപടി നിലനിൽക്കുന്നതല്ലെന്നും വ്യക്തമാക്കിയ കോടതി തുടർന്ന് അടച്ചുപൂട്ടൽ നടപടി റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.