ഓസ്കാർ അവാർഡ് നേടിയ അനിമേഷൻ സിനിമയുടെ അണിയറയിൽ രണ്ട് മലയാളികളും
text_fieldsപൊൻകുന്നം: മികച്ച അനിമേഷൻ സിനിമക്കുള്ള ഓസ്കാർ അവാർഡ് നേടിയ സ്പൈഡർമാൻ ഇൻറു സ ്പൈഡർ വേഴ്സിന് പിന്നിൽ രണ്ട് മലയാളി യുവാക്കളും. 2018ലെ മികച്ച അനിമേഷൻ ചിത്രമായ സ് പൈഡർമാനിൽ 177പേരാണ് അനിമേഷൻ നിർവഹിച്ചത്.
ഇതിൽ രണ്ടുപേർ മലയാളികളാണ്. കോട്ട യം ജില്ലയിൽ നിന്നുള്ള സിനു രാഘവനും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നിധീപ് വർഗീസുമാണ് ആ കലാകാരന്മാർ. ചിത്രത്തിലെ മികച്ച അനിമേഷൻ രംഗങ്ങൾക്ക് മിഴിവേകാൻ സംവിധായകൻ പീറ്റർ റാംസിയും അനിമേഷൻ സൂപ്പർവൈസർ ജോഷ്വാന ബെവരിഡ്ജും ചുമതലപ്പെടുത്തിയത് കേരളത്തിലെ ഈ പ്രതിഭകളെയായിരുന്നു.
കാനഡയിലെ വാൻകൂവറിലുള്ള സോണി പിക്ചേഴ്സിലെ ജീവനക്കാരാണ് ഇരുവരും. ഒട്ടേറെ അനിമേഷൻ ചിത്രങ്ങളുടെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുള്ള ഇരുവർക്കും ഇതാദ്യമാണ് ഓസ്കാർ പുരസ്കാരം നേടിയ ചിത്രത്തിൽ പങ്കാളികളാകാനായത്.
സിനു രാഘവൻ കോട്ടയം ജില്ലയിലെ ഉരുളികുന്നം കാവുംകുന്നേൽ രാഘവെൻറയും അമ്മിണിയുടെയും മകനാണ്. 10 വർഷമായി അനിമേഷൻ കലാകാരനാണ്. ഭാര്യ ഹേമ കൊച്ചി ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നത്. നിധീപ് പത്തനംതിട്ട റാന്നി പേരങ്ങാട്ട് വർഗീസിെൻറയും ലിനിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.