‘അവളിലേക്കുള്ള ദൂരം’ ഇന്ന് പ്രദർശിപ്പിക്കും
text_fieldsതിരുവനന്തപുരം: സ്വത്വപ്രതിസന്ധിയും ലൈംഗികചൂഷണങ്ങളും അനുഭവിക്കുന്ന ട്രാന്സ്െജന്ഡറുകളുടെ ജീവിതംപറയുന്ന ‘മാധ്യമം’ സിനീയർ ഫോട്ടോഗ്രാഫര്‍ പി. അഭിജിത്തിെൻറ ‘അവളിലേക്കുള്ള ദൂരം’ പത്താമത് അന്താരാഷ്ട്ര ഡോക്യുമെൻററി ഹ്രസ്വ ചലച്ചിത്രമേളയിൽ ഇന്ന് പ്രദർശിപ്പിക്കും. ഷോർട്ട് ഡോക്യുമെൻററി മത്സരവിഭാഗത്തിൽ തിങ്കളാഴ്ച രാവിലെ 9.30ന് കൈരളി തിയറ്ററിലാണ് പ്രദർശനം.
കേരളത്തിലെ ട്രാൻസ്ജെൻഡർ ജീവിതത്തിെൻറ പ്രതിസന്ധികളും സന്തോഷങ്ങളും പോരാട്ടങ്ങളുമാണ് ‘അവളിലേക്കുള്ള ദൂരം‘ പങ്ക് വെക്കുന്നത്. കേരളത്തിനകത്ത് നിൽക്കാനാവാതെ ബംഗളൂരുവിലേക്ക് നാട് വിടേണ്ടിവന്ന ഹരണിയുടെയും പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും സ്വന്തംനാട് വിട്ടുപോകാതെ കേരളത്തിനകത്ത് പിടിച്ചുനിന്ന സൂര്യയുടെയും പോരാട്ടവും ജീവിതസാഹചര്യങ്ങളും ഡോക്യുമെൻററിയിൽ കാണാം.
സ്ത്രീയുടെ ഹൃദയവും പുരുഷെൻറ ഉടലുമായി ജനിച്ച്, സ്ത്രീത്വത്തിെൻറ പൂര്ണതയിലേെകത്തൊനുള്ള ശ്രമങ്ങളും അതിനിടയില്‍ വരുന്ന വിലങ്ങുതടികളും ഇവര്‍ വിവരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ചിത്രം കോഴിക്കോട് എൻ.ഐ.ടി രാഗം േടക്ക്വൺ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻററിക്കുള്ള അവാർഡ് നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.