'പത്മാവതി' വിവാദം ആസൂത്രിതമെന്ന് മമത ബാനർജി
text_fieldsകൊൽക്കത്ത: സഞ്ജയ് ലീല ബൻസാലി ചിത്രം പത്മാവതിക്കെതിരെ ഉടലെടുത്ത വിവാദം ആസൂത്രിതമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
പത്മാവതി വിവാദം നിർഭാഗ്യ വശാൽ ഉണ്ടായതല്ല, നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകർക്കാനായി ഒരു രാഷ്ട്രീയ പാർട്ടി കരുതിക്കൂട്ടി രൂപപ്പെടുത്തിയ പദ്ധതിയാണത്. ഇൗ അടിയന്തരാവസ്ഥയെ അപലപിക്കണം. സിനിമാ മേഖലയിലുള്ള എല്ലാവരും ഒരുമിച്ച് ഇതിനെതിരെ പ്രതിഷേധിക്കണെമന്നും മമതാ ബാനർജി പറഞ്ഞു.
രജ്പുത്ര രാജ്ഞി റാണി പത്മാവതിയെ കുറിച്ചുള്ള സിനിമയിൽ ഖിൽജി രാജവംശത്തിലെ അലാവുദ്ദീൻ ഖിൽജിയും പത്മാവതിയും തമ്മിലുള്ള പ്രണയ രംഗങ്ങൾ ചിത്രീകരിച്ചിണ്ടെന്ന വാർത്തകളെ തുടർന്നാണ് പ്രതിഷേധങ്ങൾ രൂപപ്പെട്ടത്. രജ് പുത്ര വിഭാഗം തുടങ്ങിയ പ്രതിഷേധം ഹിന്ദുത്വ ഗ്രൂപ്പുകൾ ഏറ്റെടുക്കുകയായിരുന്നു. റാണി പത്മാവതിയായി വേഷമിട്ട ദീപിക പദുക്കോണിെൻറയും ബെൽസാലിയുടെയും തലക്ക് 10 കോടി രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഡിസംബർ ഒന്നിന് പ്രഖ്യാപിച്ച സിനിമ റിലീസിങ്ങ് ശക്തമായ പ്രതിഷേധത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് നീട്ടിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.