പത്മവാതിയുടെ റിലീസിങ് നീട്ടിവെക്കുമെന്ന വാർത്ത നിഷേധിച്ച് നിർമാതാക്കൾ
text_fieldsമുംബൈ: സഞ്ജയ് ലീലാ ബൻസാലി ചിത്രം പത്മാവതിയുടെ റിലീസിങ് നീട്ടിവെക്കുമെന്ന വാർത്ത നിഷേധിച്ച് നിർമാതാക്കൾ. ഇത്തരം വാർത്തകൾ ശരിയല്ലെന്ന് പ്രൊഡക്ഷൻ ഹൗസായ വിയാകോം 18 പിക്ചേഴ്സിന്‍റെ ചീഫ് ഒാപറേറ്റിങ് ഒാഫീസർ അർജിത് ആന്താരെ പ്രതികരിച്ചു. കിംവദന്തികളാണ് പ്രചരിക്കുന്നതെന്ന് അദ്ദേഹം ടിറ്ററിൽ കുറിച്ചു.
രജപുത് സംഘടനകളുടെ പ്രതിഷേധം ഭയന്ന് ചിത്രത്തിന്‍റെ റിലീസിങ് അണിയറക്കാർ തന്നെ ജനുവരി 12ലേക്ക് നീട്ടിവെക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇക്കാര്യമാണ് അദ്ദേഹം നിഷേധിച്ചത്.
അതേസമയം, ചിത്രത്തിനെതിരെ പ്രതിഷേധം ശക്തമായതിനെ തുടർന്ന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് സെൻസർ ബോർഡും ചിത്രത്തിനെതിരെ രംഗത്തുവന്നു. സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി ചിത്രം തിരിച്ചയച്ചു. അതിനാൽ റിലീസിങ് നിശ്ചയിച്ചിരിക്കുന്ന ഡിസംബർ ഒന്നിന് മുമ്പ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കിട്ടാനിടയില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെൻസർ ബോർഡിെൻറ അനുമതിക്കായി പത്മാവതി സമർപ്പിച്ചത്.
ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച നടി ദീപിക പദുകോണിനും നടൻ രൺവീർ സിങ്ങിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രജപുത് സംഘടനകളുടെ ഭീഷനണിയെ തുടർന്നാണ് മുംബൈ പൊലീസ് സുരക്ഷയൊരുക്കിയത്.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പദ്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ്ങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 160 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ബന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.