പത്മാവതി: സെൻസർ ബോർഡ് അവരുടെ ജോലി ചെയ്യട്ടെയെന്ന് വാർത്താ വിതരണ മന്ത്രാലയം
text_fieldsന്യൂഡൽഹി: പത്മാവതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രതികരണവുമായി വാർത്താ വിതരണ മന്ത്രാലയം. സെൻസർ ബോർഡ് അധികൃതർ അവരുടെ ജോലി ചെയ്യട്ടെയെന്ന് മന്ത്രാലയം അറിയിച്ചു.
വിഷയത്തിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കുമെന്നും എന്നാൽ അതിന് കുറച്ചു സമയം വേണ്ടിവരുമെന്നും സെൻസർ ബോർഡ് അധ്യക്ഷൻ പ്രസൂൺ ജോഷി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഡിസംബർ ഒന്നിന് റിലീസ് ചെയ്യാനിരുന്ന ചിത്രം പ്രതിഷേധത്തെ തുടർന്നാണ് നീട്ടിവെച്ചത്. പത്മാവതി ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് രജ്പുത് സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബും ചിത്രം റിലീസ് ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഭീഷണിയെ തുടർന്ന് റൺവീർ സിങ്, ദീപിക പദുകോൺ, സംവിധായകൻ സജ്ഞയ് ലീലാ ഭൻസാലി എന്നിവർക്ക് പൊലീസ് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
14ാം നൂറ്റാണ്ടിലെ രജപുത്ര രാജ്ഞി പത്മാവതിയുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. ദീപിക റാണി പത്മിനിയാകുന്ന ചിത്രത്തിൽ രണ്‍വീര്‍ സിങ് അലാവുദ്ദീന്‍ ഖില്‍ജിയാകുന്നു. റാണി പത്മിനിയുടെ ഭര്‍ത്താവായി ഷാഹിദ് കപൂറുമുണ്ട്. റാണി പത്മിനിയോട് അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയവും തുടർന്നുണ്ടാകുന്ന സംഘർഷവുമാണ് സിനിമ. 190 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രീകരിച്ചത്. ഭന്‍സാലി പ്രൊഡക്ഷന്‍സും വിയാകോം 18 പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.