‘പത്മാവതി’: പരിശോധനക്ക് ചരിത്രകാരന്മാരും
text_fieldsന്യൂഡൽഹി: വിവാദമായ ‘പത്മാവതി’ സിനിമയിൽ ചരിത്രം വളച്ചൊടിച്ചോ എന്ന് പരിശോധിക്കാൻ പ്രമുഖ ചരിത്രകാരന്മാരുടെ സംഘത്തെ നിയോഗിക്കുന്നു. ചിത്രത്തിനെതിരെ രജപുത്ര പ്രതിഷേധം ശക്തമാവുകയും റിലീസിങ് നീളുകയും ചെയ്യുന്ന സാഹചര്യത്തിൽ വിവാദം അവസാനിപ്പിക്കാനാണ് സർക്കാറിെൻറ പുതിയ നീക്കം.
സഞ്ജയ് ലീല ഭൻസാലിെൻറ ചിത്രം കാണുന്ന സെൻസർ ബോർഡ് അംഗങ്ങൾക്കൊപ്പം കേന്ദ്രസർക്കാർ നിയോഗിക്കുന്ന ചരിത്രകാരന്മാരുമുണ്ടാകും. ഇതിനായി തെരഞ്ഞെടുക്കേണ്ടവരുെട പേരുവിവരങ്ങൾ നൽകാൻ വിവര-പ്രക്ഷേപണ മന്ത്രാലയം മാനവ വിഭവശേഷി മന്ത്രാലയത്തിന് കത്ത് നൽകി. രജപുത്ര രാജ്ഞിയായിരുന്ന പത്മാവതിയും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയും തമ്മിലെ പ്രണയം സ്വപ്നത്തിലൂടെ ചിത്രീകരിച്ചതാണ് സിനിമയെ വിവാദത്തിലാക്കിയത്.
ഇതിനെതിരെ രജപുത്ര സമുദായം ശക്തമായി രംഗത്തുണ്ട്. ഇൗ സാഹചര്യത്തിലാണ് റാണി പത്മാവതിയുടെ യഥാർഥ ചരിത്രവും സിനിമയിലെ ദൃശ്യങ്ങളും പരിശോധിച്ച്, ഏതെങ്കിലും തരത്തിൽ വളച്ചൊടിക്കലുണ്ടായോ എന്ന് കണ്ടെത്താൻ ചരിത്രകാരന്മാരുടെ സഹായം തേടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.