െഎ.ടി പാർക്ക് െഎ.എസ്.െഎ ആസ്ഥാനമായി; ബോളിവുഡ് സിനിമക്ക് പാകിസ്താെൻറ ട്രോൾ
text_fieldsലാഹോർ: ബോളിവുഡ് സിനിമകളിൽ അബദ്ധങ്ങൾ കടന്നു കൂടുന്നത് ആദ്യമായല്ല. ലോകത്തിലെ പ്രമുഖ സിനിമ വ്യവസായമാണെങ്കിലും പലപ്പോഴും ബോളിവുഡിന് അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ സംഭവിച്ച ഒരു തെറ്റാണ് സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്.
Arfa technology park making waves beyond borders.
— Umar Saif (@umarsaif) September 18, 2018
P.S. Bollywood needs better script writers. pic.twitter.com/vCeff7GYSj
പാകിസ്താെൻറ രഹസ്യാന്വേഷണ സംലടനയായ െഎ.എസ്.െഎയുടെ ആസ്ഥാനമെന്ന രീതിയിൽ ലാഹോറിലെ െഎ.ടി പാർക്ക് സിനിമയിൽ കാണിച്ചതാണ് ട്രോളിന് വഴിയൊരുക്കിയത്. നവാസുദ്ദീൻ സിദ്ധിഖി, മിഥുൻ ചക്രബർത്തി, ഉത്തകരാഷ് ശർമ്മ എന്നിവരഭിനയിച്ച ജീനിയസ് എന്ന ചിത്രത്തിലാണ് െഎ.ടി പാർക്ക് െഎ.എസ്.െഎ ആസ്ഥാനമാക്കിയത്.
ലാഹോറിലെ െഎ.ടി പാർക്കാണ് ചിത്രത്തിൽ െഎ.എസ്.െഎ ആസ്ഥാനമാക്കി ചിത്രീകരിച്ചത്. എന്നാൽ ഇസ്ലമാബാദിലാണ് യഥാർഥത്തിൽ െഎ.എസ്.െഎയുടെ ആസ്ഥാനം. പാകിസ്താൻ കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ഉമർ സെയ്ഫ് തെറ്റ് ചൂണ്ടിക്കാട്ടി ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെ നിരവധി പാകിസ്താനികളാണ് സിനിമയെ ട്രോളി രംഗത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.