ആ സംഘടന വിമൻ ഇൻ സിനിമ സെലക്ടീവായെന്ന് പി.സി വിഷ്ണുനാഥ്
text_fields22ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ദേശീയ പുരസ്കാരം നേടിയ നടി സുരഭിയെ ആദരിക്കാത്ത നടപടിയെ വിമർശിച്ച് മുൻ എം.എൽ.എ പി.സി വിഷ്ണുനാഥ്. വിമന്‍ ഇൻ സിനിമ കളക്റ്റീവ് എന്നു പറയുന്ന സംഘടന പോലും സുരഭിയുടെ പ്രശ്‌നം ഉന്നയിച്ചില്ല. അതോടെ അവർ വിമന്‍ ഇന്‍ സെലക്ടീവ് ആയി മാറിയെന്നും അദ്ദേഹം ഒരു ഒാൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.
അവർ സിനിമ കളക്ടീവ് ആയിരുന്നെങ്കില്‍ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണുമായിരുന്നു. ആ സംഘടനയെക്കുറിച്ച് നല്ല ഒരു പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒരുപാട് കാലങ്ങള്‍ക്ക് ശേഷം മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം കേരളത്തിലേക്ക് കൊണ്ടുവന്ന നടിയാണ് സുരഭി. അവരെ ഉദ്ഘാടനവേദിയില്‍ ആദരിക്കേണ്ട ചുമതല അക്കാദമിക്കുണ്ടായിരുന്നു. കഴിഞ്ഞ തവണ കമല്‍ ദേശീയഗാന വിവാദത്തില്‍ പെട്ടപ്പോള്‍ അദ്ദേഹത്തെ പിന്തുണച്ചവരാണ് തങ്ങള്‍. ഇന്റര്‍നാഷ്ണല്‍ കോമ്പറ്റീഷന്‍ വിഭാഗത്തില്‍പ്പെട്ട മറ്റൊരു ചിത്രം ഞാന്‍ കണ്ടിരുന്നു. മിന്നാമിനുങ്ങിന്റെ ഏഴയലത്ത് വരില്ല ആ ചിത്രം. ഇതിന് പുറമെ ഗീതു മോഹന്‍ദാസിന്‍റെ മൂന്ന് വര്‍ഷം മുന്‍പത്തെ ചിത്രം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.
സുരാജ് വെഞ്ഞാറമൂട്, സലീം കുമാര്‍, സുരഭി എന്നിവര്‍ക്കൊക്കെ ദേശീയ പുരസ്‌കാരം കിട്ടിയത് ഇവിടെ മറ്റു ചിലര്‍ക്ക് പിടിച്ചിട്ടില്ല. മറ്റു വലിയ താരങ്ങളാണങ്കില്‍ ആനയും അംബാരിയും കൊണ്ടു വന്നേനെ. ദേശീയ അവാര്‍ഡ് ജേതാവിനെ ക്ഷണിച്ചില്ല. എന്നാല്‍ സംസ്ഥാന അവാര്‍ഡ് ജേതാവായ രജിഷയും മലയാളത്തിന്‍റെ അഭിമാനമായ ഷീലയും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ ചെയര്‍മാന്‍ പറഞ്ഞത് അവരെയാരെയും ക്ഷണിച്ചിരുന്നില്ല എന്ന്. ക്ഷണിക്കാതെ അവരാരും ആ ചടങ്ങിനെ വരുമെന്ന് എനിക്ക് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.