ബാലനടൻെറ പേരില്‍ ഫോൺവിളി; യുവാവ് പിടിയില്‍
text_fieldsകണ്ണൂർ: സിനിമ നടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപിൻെറ പേരിൽ വ്യാജ പ്രൊഫൈലുണ്ടാക്കി ചലച്ചിത്ര നടിമാരെയു ം റിയാലിറ്റി ഷോകളിലെ പെൺകുട്ടികളെയും ഫോണിൽ വിളിച്ചു സല്ലപിച്ച വിരുതൻ പിടിയിൽ. പൊന്നാനി സ്വദേശി രാഹുലിനെയാണ് (22) കണ്ണൂർ ടൗൺ െപാലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ സി.ഐ പ്രദീപൻ കണ്ണിപ്പൊയിൽ, എസ്.ഐ ബി.എസ്. ബാബിഷ്, സീനിയർ സിവി ൽ െപാലീസ് ഓഫിസർമാരായ സഞ്ജയ് കണ്ണാടിപ്പറമ്പ്, ബാബു പ്രസാദ് എന്നിവർ ഒരുമാസം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ ്രതിയെ പിടികൂടിയത്.
സനൂപിൻെറ പിതാവ് സന്തോഷ് ജില്ല െപാലീസ് മേധാവി പ്രതീഷ്കുമാറിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. സനൂപും സനുഷയും ഒന്നിച്ചുള്ള ഫോട്ടോയായിരുന്നു ഫോണിെൻറ വാട്സ്ആപ് ഡി.പി ചിത്രമായി രാഹുൽ ഉപയോഗിച്ചിരുന്നത്. സനൂപ് വിളിക്കുന്നതായി ചലച്ചിത്രനടിമാർ സനുഷയോട് പറയുകയായിരുന്നു. തുടർന്ന് ഇത് മറ്റാരോ ആണ് വിളിക്കുന്നതെന്ന് കണ്ടെത്തിയപ്പോഴാണ് പരാതി നൽകിയത്.
സൈബർ അന്വേഷണം വഴിയാണ് രാഹുലിനെ കുരുക്കിയത്. സിം കാർഡിെൻറ ഉടമയെ തേടിയുള്ള അന്വേഷണത്തിൽ െപാലീസ് എത്തിച്ചേർന്നത് മലപ്പുറം ജില്ലയിലായിരുന്നു. ഒരു സ്ത്രീയുടെ പേരിലായിരുന്നു സിം കാർഡ്. അവരുടെ മകനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതിയല്ലെന്ന് മനസ്സിലായി. രാഹുൽ തെൻറ വീടിനടുത്തുനിന്ന് ഒമ്പതു കിലോമീറ്റർ സഞ്ചരിച്ചാണ് സനൂപിെൻറ പേരിൽ നടിമാരെ വിളിച്ചത്. ടവർ ലൊക്കേഷൻ നോക്കി െപാലീസ് തന്നെ പിടിക്കാതിരിക്കാനാണ് കിലോമീറ്ററുകൾ സഞ്ചരിച്ചതിനുശേഷം ഫോണിൽ നടിമാരെ വിളിച്ചത്. വിളിച്ചതിനുശേഷം ഫോൺ അവിടെ സൂക്ഷിച്ചശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു.
രണ്ടുവർഷം മുമ്പ് വീണുകിട്ടിയ സിം ഉപയോഗിച്ചായിരുന്നു ഫോൺവിളി. കൊച്ചുകൊച്ചു സംഭാഷണങ്ങളാണ് രാഹുൽ സനൂപിൻെറ പേരിൽ നടിമാരുമായി നടത്തിക്കൊണ്ടിരുന്നത്. സനൂപാണെന്ന വിശ്വാസത്തിൽ തന്നെയായിരുന്നു നടിമാർ മറുപടി നൽകിയിരുന്നതും. പിന്നീട് ചില ചോദ്യങ്ങളിൽ സംശയം തോന്നിയതോടെയാണ് സനുഷയോട് നടിമാർ വിവരം പറഞ്ഞത്. ഒരു നടിയിൽ നിന്നുമാണ് മറ്റു നടിമാരുടെ ഫോൺനമ്പർ സംഘടിപ്പിച്ചിരുന്നത്. അനു സിത്താര, ഭാമ, മഞ്ജുപിള്ള, റിമി ടോമി എന്നിങ്ങനെ നിരവധി നടിമാരെയാണ് രാഹുൽ ഫോണിൽ വിളിച്ച് പറ്റിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.