നടിയെ ആക്രമിച്ച സംഭവം: കൂടുതൽ തെളിവിനായി തീവ്രശ്രമം
text_fieldsകൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തിന് പിന്നിലെ ഗൂഢാലോചനക്ക് കൂടുതൽ ശക്തമായ തെളിവ് കണ്ടെത്താൻ അന്വേഷണ സംഘത്തിെൻറ തീവ്രശ്രമം. ഇതിെൻറ ഭാഗമായി സിനിമക്കകത്തും പുറത്തുമുള്ള ചിലരെ കൂടി വ്യാഴാഴ്ച ചോദ്യം ചെയ്തു. മുഖ്യ പ്രതി പൾസർ സുനി ഇടക്കിടെ മൊഴിമാറ്റുന്നതിനാലും ചില കാര്യങ്ങൾ വെളിപ്പെടുത്താൻ മടിക്കുന്നതിനാലും ഇയാൾ നൽകുന്ന വിവരങ്ങൾ വെച്ച് മാത്രം അന്തിമതീരുമാനത്തിലെത്താനാവാത്ത അവസ്ഥയിലാണ് പൊലീസ്.
ദിലീപും നാദിർഷയും ദിലീപിെൻറ മാനേജർ അപ്പുണ്ണിയും 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ നൽകിയ വിവരങ്ങളുടെ ആധികാരികതയെക്കുറിച്ചും മുഖ്യപ്രതി സുനി ജയിലിൽനിന്ന് നടത്തിയ ഫോൺ സംഭാഷണങ്ങൾ േകന്ദ്രീകരിച്ചുമാണ് ഇപ്പോൾ അന്വേഷണം. ഉന്നതതലയോഗത്തിൽ തയാറാക്കിയ വ്യക്തമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പൊലീസിെൻറ ഒാരോ നീക്കവും.
ബുധനാഴ്ച ദിലീപിെൻറ അനുജൻ അനൂപിൽനിന്ന് നാലര മണിക്കൂറോളമാണ് മൊഴിയെടുത്തത്. നടൻ ധർമജൻ ബോൾഗാട്ടിയിൽനിന്നും വിവരങ്ങൾ ആരാഞ്ഞിരുന്നു. വ്യാഴാഴ്ച നിർമാതാവ് ആേൻറാ ജോസഫ്, മിമിക്രി കലാകാരൻ കെ.എസ്. പ്രസാദ്, ദിലീപിെൻറയും നാദിർഷയുടെയും സുഹൃത്തുക്കളായ ഹുസൈൻ കോയ, അസീസ്, സുനിയുടെ സഹതടവുകാരനായിരുന്ന ടോൻസ് എന്നിവരെയും ആലുവ പൊലീസ് ക്ലബിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. എന്നാൽ, താൻ സുഹൃത്തിനെ കാണാൻ എത്തിയതാണെന്നാണ് പ്രസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
ജയിലിൽ ഫോൺ ഉപയോഗിച്ച കേസിൽ കസ്റ്റഡിയിലുള്ള പൾസർ സുനിയിൽനിന്ന് ഗൂഢാലോചന സ്ഥിരീകരിക്കുന്ന ചില വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിെൻറ പ്രതീക്ഷ. ഫോൺ ഉപയോഗിച്ചതിനെക്കുറിച്ചല്ല, ഗൂഢാലോചനയെക്കുറിച്ചാണ് പൊലീസ് തന്നോട് ചോദിക്കുന്നതെന്ന് സുനിയും വെളിപ്പെടുത്തിയിരുന്നു. ഇതിനിടെ, പ്രമുഖ നടി കേസുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയതായും സൂചനയുണ്ട്. പ്രമുഖ താരങ്ങൾക്ക് ഗൂഢാലോചനയിൽ പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നതിനൊപ്പം ഇവരെ കേസിൽപ്പെടുത്താൻ സുനി ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും പരിേശാധിക്കും. മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രിയും ഡി.ജി.പിയും പറയുേമ്പാഴും സിനിമയിലെ പ്രമുഖരുടെ അറസ്റ്റ് ഒഴിവാക്കാൻ ഉന്നതതല സമ്മർദമുള്ളതായി പറയപ്പെടുന്നു. അതേസമയം, ആരോപണ വിധേയരെ സുനിയുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ആലുവ റൂറൽ എസ്.പി. എ.വി. ജോർജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.