ലൂസിഫർ പോസ്റ്റർ: പൊലീസിന് മാത്രമേ ആളുകളെ തല്ലാവൂ എന്നുണ്ടോ -ഗണേഷ്കുമാര്
text_fieldsകൊട്ടാരക്കര: ലൂസിഫർ സിനിമയുടെ പോസ്റ്ററിനെതിരെ പരാതി നൽകിയ പൊലീസിന് കെ.ബി. ഗണേഷ്കുമാർ എം.എൽ.എയുടെ മറുപടി. സിന ിമയെ കലാസൃഷ്ടിയായി കാണാൻ മനോഭാവമില്ലാത്തവരുടെ സൃഷ്ടിയാണ് പരാതിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരി ച്ചു.
‘സ്ഫടികം’ സിനിമയിൽ ഭീമൻ രഘുവിനെ മോഹൻലാൽ കിണറ്റിൽ എറിഞ്ഞിട്ടുണ്ട്. ‘രാവണപ്രഭു’വിൽ നടുറോഡിലിട്ടാണ് പ ൊലീസ് ഓഫിസറായ സിദ്ദീഖിനെ അടിച്ചത്. അന്ന് ആർക്കും ഒരു പരാതിയും ഇല്ലായിരുന്നു. ഇതൊന്നും ശരിയായ നടപടിയല്ല. സിനിമ യിൽ കാണിക്കുന്നത് കഥയാണ്.
പല സിനിമയിലും പൊലീസിനെ നായകൻ തല്ലിയിട്ടുണ്ട്; നായകനെ പൊലീസ് തല്ലിയിട്ടുണ്ട്. പൊലീസിന് മാത്രമേ ആളുകളെ തല്ലാവൂ എന്ന് എവിടെയും പറഞ്ഞിട്ടില്ല. ഇത്തരം പരാതികൾതന്നെ ഒരുതരം നാണക്കേടാണ്. പ്രത്യേകിച്ചും ആവിഷ്കാര സ്വാതന്ത്ര്യമുള്ള ഒരു സ്ഥലത്ത് ഇത്തരം ഇടുങ്ങിയ ചിന്താഗതികൾ പാടില്ലാത്തതാണ്. സിനിമയിൽ സെൻസർ ബോർഡിന് മുന്നിൽ അനിമല്‍ ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് കിട്ടുന്നതിന് ഇടനിലക്കാർ ലക്ഷങ്ങൾ കൈമടക്ക് വാങ്ങുന്നു. ഇതിനെപ്പറ്റി സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ ചിത്രമായ ‘ലൂസിഫറി’ന്റെ പത്രപരസ്യത്തിനെതിരെ കേരള പൊലീസ് അസോസിയേഷൻ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും സെൻസർ ബോർഡിനുമാണ് പരാതി നൽകിയത്. സിനിമയുടെ പരസ്യം സമൂഹത്തിന് നൽകുന്നത് അപകടകരമായ സന്ദേശമാണെന്നും ഇത്തരം പരസ്യങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ജി. അനിൽകുമാർ നൽകിയ പരാതിയിൽ പറയുന്നു.
നടൻ പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായ മോഹൻലാൽ യൂനിഫോമിലുള്ള പൊലീസ് ഓഫിസറെ നെഞ്ചിൽ ചവിട്ടി നിൽക്കുന്ന ചിത്രമാണ് പരാതിക്ക് ആധാരം. ചിത്രത്തോടൊപ്പമൊപ്പമുള്ള തലവാചകം സമൂഹത്തിൽ െതറ്റായ സന്ദേശം നൽകുമെന്നും നിയമം നടപ്പാക്കാൻ ഇറങ്ങുന്ന പൊലീസ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടേണ്ടതാണെന്ന ചിന്ത യുവാക്കളിലും പൊതുജനങ്ങളിലും ഉണ്ടായാൽ അതിശയപ്പെടാനില്ലെന്നും പരാതിയിൽ പറയുന്നു.
ലഹരി ഉപയോഗിക്കുന്ന രംഗങ്ങൾ പോസ്റ്ററുകളിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതുപോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കണം. അങ്ങനെ വരുമ്പോൾ ഒരുപരിധിവരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളെ തടയാൻ കഴിയുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.