ദിലീപും താനും നിരപരാധികൾ; പൾസർ സുനിെയ അറിയില്ല- നാദിർഷ
text_fieldsനെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സംവിധായകൻ നാദിർഷയെ അന്വേഷണ സംഘം അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. ഞായറാഴ്ച രാവിലെ 10.10 ഓടെ ആലുവ പൊലീസ് ക്ലബിൽ ഹാജരായ നാദിർഷയിൽനിന്ന് തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലാണ് വിവരങ്ങൾ ശേഖരിച്ചത്. ആലുവ റൂറൽ എസ്.പി എ.വി. ജോർജ്, ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പി മധുസൂദനൻ, സി.ഐ. ബൈജു കെ. പൗലോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഉച്ചക്ക് 2.50 ഓടെ പൊലീസ് ക്ലബിൽനിന്ന് പുറത്തിറങ്ങിയ നാദിർഷ, തന്നെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. മുൻകൂർ ജാമ്യാപേക്ഷയിലെ കാര്യങ്ങൾ മാധ്യമങ്ങൾ ഉൗതിപ്പെരുപ്പിച്ചതാണ്. അന്വേഷണം ശരിയായ വിധത്തിൽ മുന്നോട്ടുപോകാൻ ചില സംശയങ്ങൾ ദൂരികരിക്കേണ്ടതുണ്ടെന്നാണ് പൊലീസ് പറഞ്ഞത്. ചോദ്യങ്ങൾക്കെല്ലാം സത്യസന്ധമായി ഉത്തരം നൽകി. അതെല്ലാം അവർക്ക് ബോധ്യപ്പെെട്ടന്നാണ് കരുതുന്നത്. ‘കട്ടപ്പനയിലെ ഋത്വിക് റോഷൻ’ സിനിമ സെറ്റിൽ മുഖ്യപ്രതി പൾസർ സുനിക്ക് 25,000 രൂപ കൈമാറിയെന്ന ആരോപണത്തെക്കുറിച്ച ചോദ്യത്തിന് സുനിയെ തനിക്ക് അറിയില്ലെന്ന് നാദിർഷ ആവർത്തിച്ചു.
കാക്കനാട് ജയിലിൽനിന്ന് സുനി തെൻറ ഫോണിലേക്ക് വിളിച്ചു എന്ന് പൊലീസ് പറയുമ്പോഴാണ് അറിയുന്നത്. തെൻറ ഫോണിലേക്ക് പലരും വിളിക്കാറുണ്ട്. സുനിയെ പരിചയമില്ലാത്തതുകൊണ്ടാണ് വിളിച്ച കാര്യം ശ്രദ്ധിക്കാതിരുന്നത്. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം തനിക്കുണ്ട്. ചില മാധ്യമങ്ങൾ തങ്ങൾക്കെതിരെ നിരന്തരം വാർത്തകൾ തയാറാക്കുകയാണ്. ദിലീപിനെതിരെ മൊഴി നൽകാൻ പൊലീസ് നിർബന്ധിച്ചിട്ടില്ല. താൻ ഇതുവരെ ഒരു ക്രിമിനൽ കേസിലും പ്രതിയല്ല. പക്ഷേ, ഇപ്പോൾ വളരെ പേർ സംശയിക്കുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോൾ ഡോക്ടർമാരാണ് ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞത്. അത് തെൻറ തന്ത്രമായിരുന്നെന്ന പ്രചാരണം തെറ്റാണെന്നും നാദിർഷ പറഞ്ഞു.
നാദിർഷയെ പ്രതിയാക്കുന്നത് ആലോചിച്ചിട്ടില്ല -എസ്.പി
നെടുമ്പാശ്ശേരി: നടിയെ ആക്രമിച്ച കേസിൽ നാദിർഷയെ പ്രതിയാക്കുന്ന കാര്യം അന്വേഷണ സംഘം ആലോചിച്ചിട്ടില്ലെന്ന് റൂറൽ എസ്.പി എ.വി. ജോർജ്. ചോദ്യം ചെയ്യലുമായി ശരിയായ വിധത്തിൽ നാദിർഷ സഹകരിച്ചിട്ടുണ്ട്. കുറ്റപത്രം സമർപ്പിക്കുന്നതുൾപ്പെടെ ബാക്കി കാര്യങ്ങൾ മുറയ്ക്കുതന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു. നാദിർഷയെ ചോദ്യം ചെയ്തത് സംബന്ധിച്ച വിശദ റിപ്പോർട്ട് ഹൈകോടതിക്ക് കൈമാറും. നാദിർഷയുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നതുകൊണ്ടാണിത്. നാദിർഷയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നു, തുടർന്നും ചോദ്യം ചെയ്യേണ്ടതുണ്ടോ, അറസ്റ്റ് ചെയ്ത് റിമാൻഡിൽ െവക്കേണ്ടതുണ്ടോ തുടങ്ങിയ കാര്യങ്ങളും കോടതിയെ അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.