ജീൻപോൾ ലാലിനെതിരായ പരാതി: മൊഴിയെടുക്കുന്നത് തുടരുന്നു
text_fieldsകൊച്ചി: നടന്‍ ലാലിെൻറ മകനും സംവിധായകനുമായ ജീന്‍പോള്‍ ലാൽ ഉള്‍പ്പെടെ നാലുപേര്‍ക്കെതിരെ യുവനടി നല്‍കിയ പരാതിയില്‍ കൂടുതൽ സിനിമാ പ്രവർത്തകരിൽ നിന്ന് മൊഴിയെടുക്കുന്നത് തുടരുന്നു. ‘ഹണീ ബീ 2’ സിനിമയുടെ അണിയറപ്രവര്‍ത്തകരുടെ മൊഴിയാണ് പൊലീസ് ശേഖരിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് സെറ്റിലുണ്ടായ സംഭവങ്ങള്‍ അറിയാനാണ് അണിയറ പ്രവര്‍ത്തകരുടെ മൊഴിയെടുക്കുന്നത്.
സിനിമയില്‍ നടിയുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസിന് നേരത്തേതന്നെ വ്യക്തത ലഭിച്ചിരുന്നു. ഷൂട്ടിങ് സമയത്ത് ചില പ്രശ്നങ്ങളുണ്ടാവുകയും നടി സെറ്റില്‍നിന്ന് പോവുകയുമായിരുെന്നന്നും കഴിഞ്ഞദിവസം സിനിമയുടെ മേക്കപ്മാന്‍ മൊഴി നല്‍കിയിരുന്നു. അണിയറ പ്രവർത്തകരോട് ചോദിക്കുമ്പോഴും ഈ മറുപടി തന്നെയാണ് പൊലീസിന് ലഭിക്കുന്നത്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ ജീന്‍പോള്‍ അടക്കമുള്ളവരെ കസ്റ്റഡിയില്‍ എടുക്കുന്ന കാര്യം തീരുമാനിക്കൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സിനിമയുടെ സെന്‍സര്‍ കോപ്പി ലഭിക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചിട്ടുണ്ട്. നടി അഭിനയിക്കാന്‍ തയാറാവാതിരുന്ന രംഗമാണ് മറ്റൊരാളെ ഉപയോഗിച്ച് ചിത്രീകരിച്ചശേഷം സിനിമയില്‍ ഉപയോഗിച്ചത്. സംവിധായകന്‍ ജീന്‍പോളിനെ കൂടാതെ ‘ഹണീ ബീ 2’വില്‍ അഭിനയിച്ച യുവനടന്‍ ശ്രീനാഥ് ഭാസി, അസിസ്റ്റൻറ് ഡയറക്ടറായിരുന്ന അനിരുദ്ധ്, അണിയറ പ്രവര്‍ത്തകനായിരുന്ന അനൂപ് എന്നിവര്ക്കെതിെരയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.