ആംബുലൻസിന് വഴിയൊരുക്കിയ രഞ്ജിത്ത് വെള്ളിത്തിരയിലേക്ക്
text_fieldsകൊച്ചി: ഗതാഗത കുരുക്കിൽ മുന്നോട്ട് പോകാനാവാതെ ബുദ്ധിമുട്ടിയ ആംബുലൻസിന് വഴികാട്ടിയ സിവിൽ പൊലീസ് ഓഫീസർ രഞ്ജിത്ത് കുമാർ സിനിമയിലേക്ക്. ഉട്യോപ്യയിലെ രാജാവ്, ആടുപുലിയാട്ടം, തോപ്പിൽ ജോപ്പൻ, കുട്ടനാടൻ മാർപ്പാപ്പ സിനിമകളുടെ നിർമ്മാതാവ് നൗഷാദ് ആലത്തൂർ സംവിധാനം ചെയ്യുന്ന 'വൈറൽ 2019'ലൂടെയാണ് രഞ്ജിത്ത് വെള്ളിത്തിരയിലേക്കെത്തുന്നത്.
ആംബുലൻസിന്റെ മുന്നിൽ വഴികാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ഹനാൻ അടക്കമുള്ളവരാണ് സിനിമയിൽ അഭിനയിക്കുന്നത്. നൗഷാദിനെ കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ എട്ടോളം സംവിധായകരും സിനിമയുടെ ഭാഗമാകും. ആംബുലൻസ് സംഭവം ഒട്ടും പ്രതീക്ഷിക്കാതെ നടന്നതാണെന്ന് രഞ്ജിത്ത് കുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോട്ടയത്ത് ഗതാഗത കുരുക്കിൽ നിന്നും ആംബുലന്സിനെ കടത്തി വിടാൻ 500 മീറ്ററിൽ അധികം ഓടേണ്ടി വന്നിട്ടുണ്ട്. ഡിസംബർ 27 നാണ് സംഭവം നടക്കുന്നത്. ആംബുലൻസിൽ തന്നെഓൺചെയ്ത വീഡിയോയിലാണ് ദൃശ്യം പതിഞ്ഞത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത് അറിഞ്ഞിരുന്നില്ല. ആളുകൾ ശബരിമല കേസുൾപ്പടെ പൊലീസിനെ കുറ്റം പറയുന്ന സാഹചര്യമാണ്. എന്നാൽ വീഡിയോ ഇറങ്ങിയ ശേഷം ആ അഭിപ്രായങ്ങളിൽ മാറ്റം വന്നതിൽ സന്തോഷമുണ്ടെന്നും രഞ്ജിത്ത് പറഞ്ഞു. സിനിമയിൽ സബ് ഇൻസ്പെക്ടറുടെ വേഷമായിരിക്കും രഞ്ജിത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.