വിദേശയാത്ര റദ്ദാക്കാൻ മഞ്ജുവാര്യർക്ക് പൊലീസ് നിർദേശം
text_fieldsകൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ മൊഴി എടുത്തേക്കുമെന്ന സൂചനകൾക്കിടെ വിദേശയാത്രകൾ റദ്ദാക്കാൻ മഞ്ജു വാര്യർക്ക് അന്വേഷണ സംഘത്തിെൻറ നിർദേശം. ഗൂഢാലോചന കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ആദ്യഭാര്യയായ മഞ്ജുവിൽനിന്ന് ചില നിർണായക വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിെൻറ പ്രതീക്ഷ.
മഞ്ജുവിൽനിന്ന് അടുത്തദിവസം തന്നെ മൊഴിയെടുക്കാനുള്ള നീക്കത്തിെൻറ ഭാഗമായാണ് വിദേശയാത്രകൾ റദ്ദാക്കാൻ നിർദേശിച്ചത് എന്നാണ് വിവരം.
അടുത്തയാഴ്ച ചിക്കാഗോയിലും ന്യൂയോർക്കിലും നടക്കുന്ന അവാർഡ് നിശകളിൽ പങ്കെടുക്കാൻ മഞ്ജു തീരുമാനിച്ചിരുന്നു. പൊലീസിെൻറ നിർദേശ പ്രകാരം രണ്ട് പരിപാടികളും മഞ്ജു ഒഴിവാക്കിയതായാണ് സൂചന. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിക്കാഗോയിലെയും ന്യൂയോർക്കിലെയും പരിപാടികളിൽ പങ്കെടുക്കാൻ സാധ്യതയില്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങളും പറയുന്നു.
എന്നാൽ, ഇത് പൊലീസിെൻറ നിർദേശ പ്രകാരമല്ലെന്നും ചെയ്ത് തീർക്കാനുള്ള സിനിമകളുടെ തിരക്ക് കാരണമാണെന്നുമാണ് വിശദീകരണം. പൊലീസിെൻറ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള യാത്ര വിലക്ക് ഇല്ലെന്നും കേസിലെ സാക്ഷിയെന്ന നിലയിൽ ഒരു വിവരങ്ങളും അന്വേഷണസംഘം മഞ്ജുവുമായി ചർച്ച ചെയ്തിട്ടില്ലെന്നും ഇവർ പറയുന്നു. നേരേത്ത എ.ഡി.ജി.പി ബി. സന്ധ്യ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിലെത്തി മഞ്ജുവിെൻറ മൊഴിയെടുത്തതായി റിപ്പോർട്ടുകളുണ്ട്. ദിലീപ് - മഞ്ജു ബന്ധം വേർപിരിയലിലേക്ക് എത്തിയത് വരെയുള്ള സംഭവങ്ങൾ ചോദിച്ചറിഞ്ഞിരുന്നു. ഇതിെൻറ കൂടി അടിസ്ഥാനത്തിലായിരുന്നു ദിലീപിെൻറ അറസ്റ്റ്.
ദിലീപിന് മറ്റൊരു നടിയുമായുള്ള ബന്ധം മഞ്ജുവിനെ അറിയിച്ചതാണ് നടി ആക്രമിക്കപ്പെടാൻ കാരണമെന്നാണ് പൊലീസ് നിഗമനം.
ഇതിെൻറ അടിസ്ഥാനത്തിലാണ് മുമ്പ് മൊഴിയെടുത്തതും. ദിലീപിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്ന സാഹചര്യത്തിൽ മഞ്ജു മൊഴിയിൽ ഉറച്ച്നിൽക്കുന്നതായി സ്ഥിരീകരിക്കാനാകും അടുത്ത മൊഴിയെടുക്കൽ. വിഷയത്തിൽ കൂടുതൽ തെളിവുകളോ മൊഴിയോ അന്വേഷണ സംഘത്തിന് നൽകാനുണ്ടോയെന്നും ആരായും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.