വീരപ്പനെക്കുറിച്ച് പൊലീസ് ഹ്രസ്വചിത്രം
text_fieldsകോയമ്പത്തൂർ: വനംകൊള്ളക്കാരൻ വീരപ്പനെക്കുറിച്ച് കോയമ്പത്തൂർ സിറ്റി പൊലീസ് ഹ്രസ്വചിത്രം നിർമിക്കുന്നു. ‘സേനൈ ഇല്ലാ മന്നൻ’ എന്ന പേരിലുള്ള ഡോക്യുമെൻററിക്ക് 15 മിനിറ്റാണ് ദൈർഘ്യം. കോയമ്പത്തൂർ റേസ്കോഴ്സ് പൊലീസ് സ്റ്റേഷനിലെ ട്രാഫിക് വിഭാഗത്തിലെ ഹെഡ് കോൺസ്റ്റബിൾ സി. മഹേശ്വരനാണ് ചിത്രത്തിെൻറ സംവിധായകൻ. ഷോർട്ട്ഫിലിം നിർമാണത്തിന് മഹേശ്വരന് പ്രത്യേക ദ്രുതകർമ സേനയുടെ സഹായവും ലഭിച്ചു.
ധർമപുരി, ഇൗറോഡ് ജില്ലകളിൽ വീരപ്പൻ വിഹരിച്ച കാടുകളിലും ആദിവാസി ഉൗരുകളിലും മറ്റുമായാണ് ചിത്രീകരണം നടന്നത്. ഇതിെൻറ മുഴുവൻ ചെലവും സിറ്റി പൊലീസാണ് വഹിക്കുന്നത്. മ്യൂസിയത്തിെൻറ ഉദ്ഘാടനത്തിനുശേഷം സന്ദർശകർക്ക് വീരപ്പൻ ഡോക്യുമെൻററി കാണാൻ സൗകര്യമൊരുക്കും.
തെന്നിന്ത്യൻ സംസ്ഥാനങ്ങളിലെ പൊലീസിന് വെല്ലുവിളിയായി സത്യമംഗലം കാടുകളിൽ വിഹരിച്ച വനഭീകരനെ കൊലപ്പെടുത്തിയ ദ്രുതകർമസേനയുടെ ‘കൊക്കൂൺ’ ഒാപറേഷനെ സംബന്ധിച്ച് പുതുതലമുറയെ ധരിപ്പിക്കുകയാണ് ഹ്രസ്വചിത്രത്തിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.