Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightകുടുക്കിയത്​...

കുടുക്കിയത്​ പൊലീസി​െൻറ മികച്ച തിരക്കഥ

text_fields
bookmark_border
കുടുക്കിയത്​ പൊലീസി​െൻറ മികച്ച തിരക്കഥ
cancel

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപി​​െൻറ അറസ്​റ്റിലേക്ക്​ നയിച്ചത്​ പൊലീസി​​െൻറ കൃത്യമായ ഇടപെടലും അന്വേഷണവും​. സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയ​​െൻറ പ്രസ്​താവന, മുൻ ഡി.ജി.പി ടി.പി. സെൻകുമാർ അന്വേഷണവുമായി ബന്ധപ്പെട്ട്​ നടത്തിയ പ്രസ്​താവന, അന്വേഷണ ഉദ്യോഗസ്​ഥയായ എ.ഡി.ജി.പിയെ അനുമോദിച്ച്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റയുടെ പ്രസ്​താവന എന്നിവയെല്ലാംതന്നെ കേസ്​ നിലച്ചുപോകുമോയെന്ന സൂചന നൽകിയിരുന്നു. 

മാസങ്ങൾക്കുമുമ്പ്​ കൊടുത്ത ക്വ​േട്ടഷനാണ്​ സംഭവത്തിന്​ പിന്നിലെന്നാണ്​ പൊലീസ്​ വൃത്തങ്ങൾ പറയുന്നത്​. അ​​േന്വഷണ ഉദ്യോഗസ്​ഥരും ഡി.ജി.പിയുമായി നിരന്തരം ആശയവിനിമയം നടത്തി വളരെ രഹസ്യമായാണ്​ ദിലീപി​​െൻറ അറസ്​റ്റ്​ നടന്നത്​. തിങ്കളാഴ്​ച രാവിലെതന്നെ ദിലീപിനെ കസ്​റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്യൽ ആരംഭിച്ചെങ്കിലും അറസ്​റ്റ്​ നടക്കുന്നതുവരെ സംഭവം പുറത്തുപോകരുതെന്ന കർശനനിർദേശം അന്വേ​ഷ​ണ ഉദ്യോഗസ്​ഥർക്ക്​ നൽകിയിരുന്നു. 
സംഭവം നടന്ന്​ മാസങ്ങൾ പലത്​ കഴിഞ്ഞിട്ടും പൊലീസ്​ അന്വേഷണം തൃപ്​തികരമല്ലെന്ന നിലയിലായിരുന്നു കാര്യങ്ങൾ. പൾസർ സുനി ഉൾപ്പെടെ ഏഴ്​ പ്രതികളെ മാത്രം ഉൾപ്പെടുത്തിയാണ്​ പൊലീസ്​ ആദ്യം കുറ്റപത്രം സമർപ്പിച്ചിരുന്നത്​ എന്നതുതന്നെ പൊലീസി​​െൻറ തന്ത്രപരമായ നീക്കം വ്യക്​തമാക്കുന്നു. ദിലീപി​​െൻറ ഉൾപ്പെടെ പേരുകൾ ആദ്യഘട്ടത്തിൽ ഉയർന്നതും ഫോൺ സംഭാഷണം സംബന്ധിച്ച വിശദാംശങ്ങളുമെല്ലാം വളരെ രഹസ്യമായിതന്നെ പൊലീസ്​ സൂക്ഷിച്ചു. അങ്കമാലി കോടതിയിൽനിന്ന്​ പ്രത്യേക അനുമതി വാങ്ങിയശേഷമായിരുന്നു ഗൂഢാലോചന സംബന്ധി​ച്ച്​ അന്വേഷണം നടത്തിയത്​. എന്നാൽ, കേസ്​ അന്വേഷണം ഇടക്ക്​ നിലക്കുന്ന അവസ്​ഥയുമുണ്ടായി. അന്വേഷണം സി.ബി.​െഎക്ക്​ വിടണമെന്ന ആവശ്യവും ശക്​തമായി.

എന്നാൽ, പൊലീസ്​ തന്ത്രമായിതന്നെ കാര്യങ്ങൾ നീക്കുകയായിരുന്നു. വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നായിരുന്നു മ​ുഖ്യമന്ത്രിയുടെ ഒാഫിസി​​െൻറ നിർദേശവും. കേസിൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസ്​ ചാരനെതന്നെ നിയോഗി​െച്ചന്നതും പൊലീസ്​ അന്വേഷണത്തിൽ മറ്റൊരു വ്യത്യസ്​തതയുണ്ടായി.  അറസ്​റ്റ്​ ഒഴിവാക്കാനുള്ള സിനിമാമേഖലയിൽനിന്നുള്ള ചില കേന്ദ്രങ്ങളുടെ നീക്കം പരാജയപ്പെടുത്താനും പൊലീസിനായി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackactress attack caseactress abductionmalayalam newsDileep CaseActor DileepKerala News
News Summary - police well planned script against Dileep
Next Story