പാർട്ടി ഉടൻ –കമൽ ഹാസൻ
text_fieldsചെന്നൈ: പാർട്ടി രൂപവത്കരണത്തിന് അണിയറയിൽ ഒരുക്കം പുരോഗമിക്കുകയാണെന്നും വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും നടൻ കമൽഹാസൻ. രാഷ്ട്രീയത്തിൽ തെൻറ സ്ഥാനം ഇടത്തോ വലത്തോ ആകില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ തേടി തമിഴ്നാട്ടിൽ മൂന്നു മാസത്തെ പര്യടനം നടത്തുമെന്നും 63ാം ജന്മദിനത്തിൽ കമൽ പ്രഖ്യാപിച്ചു. ‘തേടി തേർ പോംവാ’ എന്ന പര്യടനത്തിെൻറ ഭാഗമായി 50 െപാതുയോഗങ്ങൾ സംഘടിപ്പിക്കും. തമിഴ്നാടിനെ നന്മയുടെ ദേശമാക്കുമെന്നും കമൽ വാഗ്ദാനം ചെയ്തു. ജനങ്ങൾക്ക് അഴിമതിയെക്കുറിച്ച് വിവരം നൽകാൻ ‘മയ്യം വിസിൽ’ എന്ന ആപ് ജനുവരിയിൽ നിലവിൽവരും.
തെൻറ ആരാധകരെ മുമ്പ് കളിയാക്കി വിളിച്ചിരുന്ന ‘വിസിൽ കൂട്ട’മെന്ന് അർഥംവരുന്ന േപരാണ് മൊബൈൽ ആപ്പിന് കമൽ നൽകിയത്. ഗർഭസ്ഥശിശുവിെൻറ അവസ്ഥയിലാണ് പാർട്ടി. അതിനാൽ പേര് പറയാനാകില്ല. താനിപ്പോഴും ഒരു രാഷ്ട്രീയക്കാരനാണ്. അഴിമതിയാണ് തന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. വിമർശനങ്ങളെ സഹിഷ്ണുതയോടെ കാണുന്നു. അക്രമം ഏത് മതത്തിെൻറ പേരിലാണെങ്കിലും അംഗീകരിക്കാനാവില്ല.
മുത്തശ്ശിയും അച്ഛനും ചേട്ടനുമെല്ലാം ഹിന്ദുമത വിശ്വാസികളാണ്. താൻ അതിൽനിന്ന് വിട്ടുവന്നയാളാണ്. ലോകത്ത് എത്ര ഹിന്ദുക്കളുണ്ട് എന്നതല്ല, തെൻറ വീട്ടിൽ എത്ര ഹിന്ദുക്കളുണ്ട് എന്നതാണ് പ്രശ്നം. അവരെ വേദനിപ്പിക്കാൻ തയാറല്ല; ഹിന്ദുമതത്തിൽ തീവ്രവാദം യാഥാർഥ്യമാണെന്ന പരാമർശത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ മാധ്യമങ്ങൾ തെറ്റായി വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈ തിരുവട്ടിയൂരിൽ കമൽഹാസൻ വെൽെഫയർ അസോസിയേഷൻ മഴക്കെടുതിക്കിരയായവർക്ക് സംഘടിപ്പിച്ച ചികിത്സ ക്യാമ്പ് തുടങ്ങിയശേഷമാണ് കമൽ നിലപാട് പ്രഖ്യാപിക്കാനെത്തിയത്.
കമലിെൻറ രാഷ്ട്രീയ പ്രവേശന നീക്കത്തെ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ പൊൻരാധാകൃഷ്ണൻ സ്വാഗതംചെയ്തു. പാർട്ടി പ്രഖ്യാപിക്കാൻ 30 കോടി രൂപ സ്വരൂപിക്കുന്ന നടനെ മന്ത്രി ഡി. ജയകുമാർ വിമർശിച്ചു. അതിനിടെ, ഹിന്ദു തീവ്രവാദം യാഥാർഥ്യമാണെന്ന കമലിെൻറ അഭിപ്രായം സമൂഹത്തിലെ സമാധാനം തകർക്കുമെന്ന് ചൂണ്ടിക്കാട്ടി ശിവസേന ചെന്നൈ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.