സ്‌പെഷ്യൽ സ്കൂളുകളെകുറിച്ച് ‘പൂമ്പാറ്റകളുടെ പള്ളിക്കൂടം’; മോഹൻലാൽ പ്രകാശനം ചെയ്തു
text_fieldsകൊച്ചി: ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന കേരളത്തിലെ സ്‌പെഷ്യൽ സ്കൂളുകളെക്കുറിച്ചുള്ള ‘പൂമ്പാറ്റകളുടെ പള്ളിക്കൂടം’ എന്ന ഡോക്യുമെൻഡറി നടൻ മോഹൻലാൽ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി ജി.എസ് വിജയന് നൽകി പ്രകാശനം ചെയ്തു. കൊച്ചി ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ വെച്ചായിരുന്നു പ്രകാശനം
ചടങ്ങിൽ സംവിധായകരായ സലാം ബാപ്പു, സോഹൻ സീനുലാൽ, അസ്സോസിയേറ്റ് ഡയറക്ടർമാരായ ജയൻ കൃഷ്ണൻ, ഹേമ, മുസ്തഫ, റഫീഖ് അമൻ, ആർട്ടിസ്റ്റ് പ്രവീൺ പരമേശ്വർ, എഡിറ്റർ ടിനു, ഹംദാൻ ലൗഷോർ എന്നിവർ പങ്കെടുത്തു.
ലൗഷോറിെൻറ ബാനറിൽ യൂ.എ മുനീർ, കെ.ടി ശിവാനന്ദൻ എന്നിവർ നിർമ്മിച്ച് ബൈജുരാജ് ചേകവർ രചനയും സംവിധാനവും നിർവഹിച്ച പൂമ്പാറ്റകളുടെ പള്ളിക്കൂടത്തിന് ഏറ്റവും മികച്ച കുട്ടികളുടെ ഡോക്യൂമെൻഡറിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിരുന്നു. കേരളത്തിലെ സ്‌പെഷൽ സ്കൂളുകളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ഹൃദയ സ്പർശിയായി പങ്കുവെക്കുന്ന ഈ ഡോക്യൂമെൻഡറി കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും സഞ്ചരിച്ച് വർഷങ്ങൾ കൊണ്ടാണ് പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.