‘പൊറിഞ്ചു മറിയം ജോസ്’: പരാതി ജോഷിക്ക് എതിരെയല്ലെന്ന് നോവലിസ്റ്റ് ലിസി
text_fieldsതൃശൂർ: ‘പൊറിഞ്ചു മറിയം ജോസ്’ സിനിമക്ക് നിരോധന ഉത്തരവ് ലഭിച്ച സംഭവത്തിൽ തെൻറ പരാതി സംവിധായകൻ ജോഷിക്ക് എതിരെയല്ലെന്ന് േനാവലിസ്റ്റ് ലിസി. ഡേവിഡ് കാച്ചപ്പിള്ളിയും ഡാനി പ്രൊഡക്ഷൻസും ആവശ്യപ്പെട്ടതനുസരിച്ചാണ് ‘കാട്ടാളൻ പൊറിഞ്ചു’ എന്ന തിരക്കഥ താൻ എഴുതിയത്. ഡേവിഡ് കാച്ചപ്പിള്ളി പ്രോജക്ടിൽ നിന്നും പിന്മാറിയപ്പോൾ ഒരുപാട് വിഷമം തോന്നിയിരുെന്നങ്കിലും ഡാനി പ്രൊഡക്ഷൻസ് സിനിമയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ‘പൊറിഞ്ചു മറിയം ജോസ്’ എന്ന സിനിമയെക്കുറിച്ചുള്ള വാർത്ത കണ്ടപ്പോഴാണ് തെൻറ കഥാപാത്രങ്ങളും സന്ദർഭങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയത്. താൻ ചതിക്കപ്പെട്ടുവെന്ന് തോന്നിയതിനാലാണ് കോടതിയെ സമീപിച്ചത്.
തെൻറ നോവലായ ‘വിലാപ്പുറങ്ങൾ’ ആധാരമാക്കി രചിച്ച കാട്ടാളൻ പൊറിഞ്ചു എന്ന തിരക്കഥയിലെ പേരുകളോ സന്ദർഭങ്ങളോ ഉപയോഗിച്ച് സിനിമ നിർമിക്കുകയോ സംവിധാനം ചെയ്യുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുതെന്ന കോടതി ഉത്തരവ് ലഭിച്ചതിൽ സന്തോഷമുണ്ട്.
വിലാപ്പുറങ്ങൾ എന്ന നോവലിൽനിന്നും ഡേവിഡ് കാച്ചപ്പിള്ളിക്ക് അയച്ചുകൊടുത്ത തിരക്കഥയിൽനിന്ന് കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും ഉപയോഗിച്ചു എന്നാണ് പരാതിയിൽ പറഞ്ഞത്. ഡേവിഡ് കാച്ചപ്പിള്ളി, തിരക്കഥാകൃത്തായ അഭിലാഷ് എൻ. ചന്ദ്രൻ സിനിമയുടെ നിർമാതാക്കളായ റെജിമോൻ/ കീർത്തന പ്രൊഡക്ഷൻസ് സംവിധായകൻ ജോഷി എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
എന്നാൽ, ജോഷിയുമായി താൻ തിരക്കഥ ചർച്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ഡേവിഡ് കാച്ചപ്പിള്ളിക്കാണ് തിരക്കഥ അയച്ചതെന്നും ലിസി പറഞ്ഞു. സിനിമാമേഖലയിൽ നിലനിൽക്കുന്ന ദുഷ്പ്രവണതകൾക്കെതിരെയാണ് തെൻറ പോരാട്ടമെന്നും ലിസി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.