മതത്തിന്‍റെ പേരിൽ നടത്തുന്ന അക്രമം തീവ്രവാദമല്ലെങ്കിൽ, എന്ത് വിളിക്കും -പ്രകാശ് രാജ്
text_fieldsചെന്നൈ: നടൻ കമൽഹാസന്‍റെ ഹിന്ദു തീവ്രവാദ പരാമർശം വിവാദമാകുന്നതിനിടെ വിഷയത്തിൽ അഭിപ്രായ പ്രകടനുവമായി നടൻ പ്രകാശ് രാജും രംഗത്ത്. മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും സദാചാരത്തിന്‍റെയും പേരിൽ നടക്കുന്ന അക്രമങ്ങൾ തീവ്രവാദമല്ലെങ്കിൽ പിന്നെന്ത് വിളിക്കുമെന്ന് പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
തീവ്ര വലതുപക്ഷ കക്ഷികൾ നിഷേധിച്ചാലും ഹിന്ദുത്വ തീവ്രവാദമുണ്ടെന്നത് നിഷേധിക്കാനാവില്ലെന്നാണ് നടൻ കമൽ ഹാസൻ പറഞ്ഞത്. ഇത് വിവാദമാകുകയും പ്രസ്താവനക്കെതിരെ ഹിന്ദുത്വ ഗ്രൂപ്പ് പരാതി നൽകുകയും ചെയ്തിരുന്നു. വാരാണസി അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനു മുമ്പാകെ അഭിഭാഷകൻ കമലേഷ് ചന്ദ്ര ത്രിപാഠിയാണ് പരാതി നൽകിയത്. കേസ് ഫയലിൽ സ്വീകരിച്ച കോടതി ഇന്ന് വാദം കേൾക്കും. ഹിന്ദുത്വ തീവ്രവാദം സംബന്ധിച്ച നടെൻറ പരാമർശം ഹിന്ദുവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.