എന്നെ പേരെടുത്ത് വിളിക്കില്ലായിരുന്നു-ഋഷി കപൂറിനെ അനുസ്മരിച്ച് പൃഥ്വിരാജ്
text_fieldsഅന്തരിച്ച നടൻ ഋഷി കപൂറിനെ അനുസ്മരിച്ച് പൃഥ്വിരാജ്. 2013-ല്‍ അതുല്‍ സബര്‍വാൾ സംവിധാനം ചെയ്ത ഔറംഗാസേബില്‍ ഇരുവരും വേഷമിട്ടിരുന്നു.
ഇത് സിനിമക്ക് സങ്കടകരമായ ആഴ്ച്ചയാണ്. നിത്യശാന്തി നേരുന്നു . ഔറംഗാസേബില്‍ അദ്ദഹത്തോടൊപ്പ ം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചു. അദ്ദേഹത്തോടൊപ്പം പങ്കിടാന്‍ ലഭിച്ച ആ സമയങ്ങൾക്ക് ഞാന്‍ കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനെന്നെ പേരെടുത്തു വിളിക്കാനാവില്ലെന്ന് പറയുമായിരുന്നു. കാരണം അദ്ദേഹത്തിന്‍റെ മുത്തച്ഛന്‍റെ പേരും ഇത് തന്നെയാണല്ലോ. വിടനല്‍കുന്നു ഇതിഹാസമേ -പൃഥ്വി കുറിച്ചു.
മരണവാർത്തയറിഞ്ഞ് ആദ്യം അനുശോചനവുമായി ട്വിറ്ററിൽ എത്തിയത് അമിതാഭ് ബച്ചനായിരുന്നു. ബോളിവുഡിലെ നായകനടന്മാരായിരുന്ന അമിതാഭും ഋഷിയും ഉറ്റ ചങ്ങാതിമാരായിരുന്നു. 'അവൻ പോയി... ഋഷി കപൂർ അന്തരിച്ചു. ഞാൻ തകർന്നുപോയി -ബച്ചൻ കുറിച്ചു
LATEST VIDEO

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.