വീരമാദേവി: സണ്ണി ലിയോണിനെതിരെ കന്നട സംഘടനകളുടെ പ്രതിഷേധം
text_fieldsബംഗളൂരു: നടി സണ്ണി ലിയോണിെൻറ ബഹുഭാഷ ചലച്ചിത്രമായ വീരമാദേവിക്കെതിരെ കന്നട സംഘടനകളുടെ പ്രതിഷേധം. ബംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനിടെ കർണാടക രക്ഷണ വേദികെയുടെ യുവസേന പ്രവർത്തകർ ചിത്രത്തിെൻറ പോസ്റ്ററുകൾ കത്തിച്ചു. യോദ്ധാവായ റാണി വീരമാദേവിയായാണ് ചിത്രത്തിൽ സണ്ണി ലിേയാൺ അഭിനയിക്കുന്നത്.
ഇതേപേരിൽ ജീവിച്ചിരുന്ന രാജ്ഞിയുടെ ജീവിതമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. വടിവുദയൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം പൊൻസെ സ്റ്റീഫനാണ് നിർമിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കഥാപാത്രമായ വീരമാദേവിയായി സണ്ണി ലിയോൺ അഭിനയിക്കുന്നത് അംഗീകരിക്കില്ലെന്നാണ് രക്ഷണ വേദികെയുടെ നിലപാട്.
സണ്ണി വീരമാദേവിയാകുന്നത് സംസ്കാരത്തിന് എതിരാണെന്നാണ് ഇവരുടെ പക്ഷം. നേരത്തേയും ചിത്രത്തിനെതിരെ ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രധാനമായും കന്നട ഭാഷയിലൊരുങ്ങുന്ന ചിത്രം ഈ മാസം റിലീസ് ചെയ്യാനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കിയത്. ബംഗളൂരു നഗരത്തിൽ തിങ്കളാഴ്ച നടത്തിയ പ്രതിഷേധത്തിൽ നടിക്കെതിരെ മുദ്രാവാക്യങ്ങൾ വിളിച്ചു. കോലത്തിൽ ചെരിപ്പുമാല അണിയിച്ചു. അതേസമയം, നവംബർ ഒന്നിന് ബംഗളൂരുവിൽ നടക്കുന്ന സണ്ണി ലിയോണിെൻറ നൃത്ത പരിപാടിക്കെതിരെയല്ല തങ്ങളുടെ പ്രതിഷേധമെന്നും സണ്ണിയെ വീരമാദേവി ആക്കിയതിലൂടെ ചോള രാജവംശത്തെ അവഹേളിച്ചിരിക്കുകയാണെന്നും രക്ഷണ വേദികെ യുവസേന പ്രവർത്തകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.