സാക്ഷികളെ സ്വാധീനിക്കൽ: ദിലീപിെൻറ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ
text_fieldsകൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസില്‍ നടൻ ദിലീപിെൻറ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ കോടതിയെ സമീപിക്കും. ഇത് സംബന്ധിച്ച് പ്രോസിക്യൂഷൻ ഡയറക്ടർ ജനറലും പൊലീസ് മേധാവിയും തമ്മിൽ നടന്ന ചർച്ചയിൽ തീരുമാനമായി. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെങ്കിൽ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കാവുന്നതാണെന്ന കോടതി പരാമർശത്തെ തുടർന്നാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം പൊലീസ് മേധാവി ഹൈകോടതിയിലെത്തി പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായി ചർച്ച നടത്തിയത്. ജാമ്യം റദ്ദാക്കി ദിലീപിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്നാവശ്യപ്പെട്ടായിരിക്കും അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുക.
വിദേശത്ത് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെടുന്ന ദിലീപിെൻറ ഹരജി പരിഗണിക്കവേ കേസിലെ സാക്ഷികൾ മൊഴിമാറ്റുന്നതിന് പിന്നിൽ കാവ്യ മാധവെൻറ ഡ്രൈവറും ദിലീപുമായി അടുപ്പമുള്ള ഒരു അഭിഭാഷകനുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.
കേസിലെ ഏഴാം പ്രതിയായ ചാര്‍ളി തോമസ് മാപ്പ് സാക്ഷിയാവാന്‍ തയാറാണെന്ന് മജിസ്ട്രേറ്റിന് മൊഴി നല്‍കിയെങ്കിലും മാപ്പു നല്കാന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് വിളിച്ചു വരുത്തിയപ്പോള്‍ ഇയാള്‍ ഹാജരായില്ലെന്നതും മറ്റ് രണ്ട് സാക്ഷികൾ മജിസ്േട്രറ്റ് മുമ്പാകെ പൊലീസിന് നൽകിയ മൊഴി മാറ്റി പറഞ്ഞെന്നും േപ്രാസിക്യൂഷൻ വ്യക്തമാക്കി. കേസിലെ ഒരു തെളിവായ, ദിലീപും സംസ്ഥാന പൊലീസ് മേധാവിയും തമ്മിലുള്ള ടെലിഫോണ്‍ സംഭാഷണത്തിെൻറ വിവരം ദിലീപ് തന്നെ മാധ്യമങ്ങള്‍ക്ക് കൈമാറിയെന്നും പ്രോസിക്യൂഷന് ആരോപിച്ചു. നടിയെ ആക്രമിക്കൽ കേസിലെ കുറ്റപത്രം സമർപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ഇരുവരും ചർച്ച ചെയ്തു.
അനുബന്ധ കുറ്റപത്രം ബുധനാഴ്ച
അങ്കമാലി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസിലെ പ്രതികളായ നടൻ ദിലീപും, മുഖ്യപ്രതി സുനിൽകുമാറെന്ന പൾസർസുനിയും അടക്കമുള്ളവർക്കെതിരായ അനുബന്ധ കുറ്റപത്രം ബുധനാഴ്ച അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ ബൈജു പൗലോസായിരിക്കും കുറ്റപത്രം സമർപ്പിക്കുക. ഏപ്രിൽ 18നാണ് ആദ്യകുറ്റപത്രം പൊലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ചത്. പാസ്പോർട്ട് വിട്ടുകിട്ടാൻ ദിലീപ് ഹൈകോടതിയെ സമീപിക്കുകയും, പൊലീസിനെതിരെ സർക്കാറിന് പരാതി നൽകുകയും ചെയ്ത സാഹചര്യത്തിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ പൊലീസ് നടപടി സ്വീകരിച്ചതെന്നാണ് സൂചന. രണ്ടാമത്തെ കുറ്റപത്രത്തിൽ നടൻ ദിലീപ് ഉൾപ്പെടെ 11 പേരായി. പുതിയ കുറ്റപത്രത്തിൽ പ്രതിപ്പട്ടികയിൽ മാറ്റങ്ങൾ വന്നേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.