കർണാടകയിൽ ‘കാല' പ്രദർശനം പലയിടത്തും മുടങ്ങി
text_fieldsബംഗളൂരു: കർണാടകയിൽ ഹൈകോടതി വിധിയുണ്ടായിട്ടും ഭൂരിഭാഗം തിയറ്ററുകളും രജനീകാന്തിെൻറ ‘കാല’ ചിത്രം പ്രദർശിപ്പിക്കുന്നതിൽനിന്നും വിട്ടുനിന്നു. പ്രദർശനവുമായി മുന്നോട്ടുപോയ തിയറ്ററുകൾക്കുമുന്നിൽ കന്നട സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് പ്രദർശനം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു.
ഭൂരിപക്ഷം തിയറ്ററുകളിലും കാണാനെത്തിയവരേക്കാൾ െപാലീസുകാരായിരുന്നു കൂടുതൽ.
കാവേരി നദീജല തർക്കത്തിൽ മാനേജ്മെൻറ് ബോർഡ് രൂപവത്കരിച്ച് എത്രയും പെട്ടെന്ന് തമിഴ്നാടിന് വെള്ളം നൽകണമെന്ന് പറഞ്ഞ രജനീകാന്തിെൻറ നിലപാടിൽ പ്രതിഷേധിച്ചാണ് കന്നട സംഘടനകൾ സിനിമക്കെതിരെ രംഗത്തെത്തിയത്. പ്രതിഷേധത്തിെൻറ പശ്ചാത്തലത്തിൽ സിനിമ പ്രദർശിപ്പിക്കില്ലെന്ന് കർണാടക ഫിലിം ചേംബർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ, സിനിമ കർണാടകയിൽ പ്രദർശിപ്പിക്കണമെന്നും അതിന് പൊലീസ് സുരക്ഷ ഒരുക്കണമെന്നുമായിരുന്നു ഹൈകോടതി ഉത്തരവ്.
ഇതിെൻറ അടിസ്ഥാനത്തിൽ 150 ഒാളം തിയറ്ററുകളിൽ കാല പ്രദർശനത്തിനെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ, പ്രതിഷേധത്തെയും അക്രമസംഭവത്തെയും ഭയന്ന് ചുരുക്കം തിയറ്ററുകളിലാണ് ബംഗളൂരുവിൽ ഉൾപ്പെടെ കാല പ്രദർശനത്തിനെത്തിയത്. മംഗളൂരുവിൽ പ്രശ്നങ്ങളില്ലാതെ പ്രദർശിപ്പിച്ചപ്പോൾ ബംഗളൂരു, മൈസൂരു, റായ്ച്ചൂർ, ബെള്ളാരി തുടങ്ങിയ സ്ഥലങ്ങളിൽ പ്രതിഷേധത്തെതുടർന്ന് രാവിലെ ആരംഭിച്ച പ്രദർശനം തുടരാനായില്ല.
എന്നാൽ, ഉച്ചക്കുശേഷം ബംഗളൂരുവിലെ മൾട്ടിപ്ലക്സ് തിയറ്ററുകളിൽ കനത്ത പൊലീസ് സുരക്ഷയോടെ പ്രദർശനം നടന്നു. നഗരത്തിലെ മാളുകളിലെ തിയറ്ററുകളിൽ പ്രതിഷേധിച്ച കന്നട സംഘടന പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കയശേഷമാണ് പ്രദർശനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.