Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right‘മാഡം’ നടി, പേര്...

‘മാഡം’ നടി, പേര് ബുധനാഴ്ച വെളിപ്പെടുത്തും -പൾസർ സുനി

text_fields
bookmark_border
pulsor suni
cancel
കോട്ടയം: നടിയെ ആക്രമിച്ച സംഭവത്തിൽ താന്‍ പറഞ്ഞ ‘മാഡം’ സിനിമ നടിയാണെന്ന് കേസിലെ ഒന്നാം പ്രതി പൾസർ സുനി‍. ഈ നടിയുടെ പേര് ബുധനാഴ്ച വെളിപ്പെടുത്തും. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിം കാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയതിനുശേഷം മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരോടായിരുന്നു സുനിയു​ടെ വെളിപ്പെടുത്തൽ.
‘മാഡം’ കെട്ടുകഥയല്ലെന്ന് കഴിഞ്ഞ ദിവസവും ഇയാൾ  പറഞ്ഞിരുന്നു. 16നുള്ളിൽ ‘വി.ഐ.പി’ കാര്യങ്ങള്‍ തുറന്നു പറഞ്ഞില്ലെങ്കില്‍ താന്‍ പറയുമെന്നും സുനി അറിയിച്ചിരുന്നു. 
വ്യാജതിരിച്ചറിയൽ രേഖകൾ നൽകി ഫോൺ സംഘിപ്പിച്ച കേസ്​ മറ്റൊരു ദിവസത്തേക്ക്​ മാറ്റി. ഇൗ സംഭവത്തിൽ സിം നൽകിയ കടയുടമ അടക്കം മൂന്നുപേർ അറസ്​റ്റിലായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactressactress attack casepulsar suniMadamDileep Case
News Summary - Pulsar Suni says Reveal Madam on Wednesday-Kerala News
Next Story