നമ്പി നാരായണനായി മാധവൻ; സഹായവുമായി ആമിർ ഖാൻ
text_fieldsചെന്നൈ: െഎ.എസ്.ആർ.ഒ ചാരക്കേസിൽ അറസ്റ്റ് ചെയ്യപ്പെടുകയും തുടർന്ന് കുറ്റവിമുക്തനാക്കപ്പെടുകയും ചെയ്ത ശാസ്ത്രജ്ഞൻ നമ്പി നാരായണെൻറ ജീവിതം വെള്ളിത്തിരയിലേക്ക്. തമിഴിലെ മുൻനിരം താര മാധവനാണ് നമ്പി നാരായണനായി വേഷമിടുന്നത്.
നമ്പി നാരായണെൻറ ആത്മകഥയായ ‘ഒാർമയുടെ ഭ്രമണപഥങ്ങളി’ലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ പുറത്തിറക്കാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നത് ആനന്ദ് മഹാദേവാണ്. നമ്പി നാരായണനുമായി ആനന്ദ് നടത്തിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം തിരക്കഥ രൂപപ്പെടുത്തിയത്.
െഎ.എസ്.ആർ.ഒ ചാരക്കേസിന് മുൻപും ശേഷവുമുള്ള നമ്പി നാരായണെൻറ ജീവിതവും, 1970കളിൽ അദ്ദേഹം അവതരിപ്പിച്ച ലിക്വിഡ് ഫ്യുവൽ ടെക്നോളജിയെ കുറിച്ചുമുള്ള വിവരങ്ങൾ ചിത്രത്തിലുണ്ടാവും. ഹോളിവുഡ് ചിത്രമായ 'ഗ്രാവിറ്റി'യുടെ ടെക്നിക്കൽ ടീം ചിത്രത്തിെൻറ അണിയറയിൽ പ്രവർത്തിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ചിത്രത്തിന് വേണ്ടി കഠിനമായ അധ്വാനത്തിലാണ് മാധവൻ. മറ്റ് ചിത്രങ്ങൾക്കൊന്നും ഡേറ്റ് നൽകാതെ പഠനങ്ങളിലും ഹോംവർക്കിലുമാണിപ്പോൾ. കഥാപാത്രത്തിന്‍റെ വിവിധ കാലഘട്ടങ്ങൾ അവതരിപ്പിക്കേണ്ടതിനാൽ ശരീരം പല രീതിയിൽ രൂപപ്പെടുത്തണം. ഇതിനായി ബോളീവുഡ് സൂപ്പർ സ്റ്റാർ ആമിർ ഖാെൻറ ഉപദേശം തേടിയിരിക്കുകയാണ് അദ്ദേഹം. ദംഗലിൽ യുവാവായും വൃദ്ധനായുമൊക്കെ ആമിർ വേഷമിട്ടിരുന്നു.
എെൻറ സിനിമാ ജീവിതത്തിൽ ഏറ്റവും ആവേശമുണർത്തുന്ന ചിത്രമാണിതെന്നും നമ്പി നാരായണെൻറ 27 വയസ് മുതൽ 75 വയസ് വരെയുള്ള കാലഘട്ടം അവതരിപ്പിക്കുന്നുണ്ടെന്നും മാധവൻ പറഞ്ഞു. ചിത്രത്തിെൻറ കൂടുതൽ വിവരങ്ങൾ പുറത്ത് വിടുന്നതിന് തനിക്ക് പരിമിധിയുണ്ടെന്നും തമിഴിലെ മുൻ ചോക്ലേറ്റ് ഹീറോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.