ആർ.ആർ.ആർ റിലീസിന് ശേഷം രാജമൗലി - മഹേഷ് ബാബു ചിത്രം
text_fieldsതെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവും ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ് രാജമൗലിയും പുതിയ ചിത്രത്തിന് വേണ്ടി ഒന ്നിക്കുന്നതായി സൂചന. ‘ഇരുവരും ഒരുമിക്കുന്ന ചിത്രവുമായി ബന്ധപ്പെട്ട് ഒരുപാട് കാലമായി ചർച്ചകൾ നടന്നുവരികയാ ണ്. എന്തായാലും ഒരു സിനിമ സംഭവിക്കും’. അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
ബാഹുബലി കൺക്ലൂഷൻ എന്ന എക്കാലത്തേയും വലിയ ഹിറ്റിന് ശേഷം രാംചരൺ തേജയും ജൂനിയർ എൻ.ടി.ആറും ഒന്നിക്കുന്ന ആർ.ആർ.ആർ എന്ന ചിത്രത്തിെൻറ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ് സംവിധായകൻ എസ്.എസ് രാജമൗലി. 2021 ജനുവരിയിൽ ചിത്രത്തിെൻറ റിലീസിന് ശേഷമായിരിക്കും മഹേഷ് ബാബുവുമായി ഒരുമിക്കുന്ന ചിത്രത്തിെൻറ തിരക്കഥയിലേക്ക് പ്രവേശിക്കുകയെന്നുമാണ് റിപ്പോർട്ട്.
കെ.എൽ നാരായണ, ദുർഗ ആർട്സിെൻറ ബാനറിൽ നിർമിക്കുന്ന മഹേഷ് ബാബുവിെൻറ ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നേരത്തെ, പ്രഭാസുമൊന്നിച്ച് മറ്റൊരു ചിത്രത്തിന് വേണ്ടി രാജമൗലി ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ മഹേഷ് ബാബുവിെൻറ പ്രൊജക്ടിന് ശേഷം മാത്രമായിരിക്കും മറ്റ് ചിത്രങ്ങളെ കുറിച്ച് ആലോചിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.