ബാഹുബലിയുടെ പ്രദർശന വിലക്ക്: പിന്തുണ അഭ്യർഥിച്ച് രാജമൗലിയുടെ വിഡിയോ
text_fieldsബംഗളൂരു: കാവേരി പ്രശ്നത്തിൽ നടൻ സത്യരാജ് നടത്തിയ കർണാടക വിരുദ്ധ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പു പറഞ്ഞില്ലെങ്കിൽ ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ സിനിമ കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നട സംഘടനകൾ നിലപാടെടുത്തതോടെ പിന്തുണ അഭ്യർഥിച്ച് സംവിധായകൻ എസ്.എസ്. രാജമൗലിയുടെ വിഡിയോ. റിലീസിങ് തീയതിയായ ഏപ്രിൽ 28ന് കന്നട സംഘടനകൾ ബംഗളൂരുവിൽ ബന്ദിനും ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് സംവിധായകൻ ഫേസ്ബുക്കിൽ വിഡിയോ അപ്ലോഡ് ചെയ്തത്.
#Baahubali2 director @ssrajamouli seeks apology in #Kannada | https://t.co/oUgV08wN3t pic.twitter.com/OKpnWT2uiG
— Bangalore Mirror (@BangaloreMirror) April 20, 2017
റിലീസിങ്ങിന് അനുവദിക്കണമെന്നും പിന്തുണക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. വർഷങ്ങൾക്കുമുമ്പ് സത്യരാജ് കാവേരി വിഷയത്തിൽ നടത്തിയ അഭിപ്രായ പ്രകടനം നിങ്ങളിൽ പലരെയും വേദനിപ്പിച്ചു എന്നറിയാം. എന്നാൽ, സിനിമക്കോ സിനിമാ പ്രവർത്തകർക്കോ അദ്ദേഹത്തിെൻറ അഭിപ്രായ പ്രകടനവുമായി ഒരു ബന്ധവുമില്ല. അത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഒരു മാസം മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ വിഡിയോ കണ്ടപ്പോൾ മാത്രമാണ് തങ്ങൾ ഇതറിയുന്നത്. ഏകദേശം ഒമ്പത് വർഷം മുമ്പാണ് സത്യരാജ് അഭിപ്രായപ്രകടനം നടത്തിയത്. അതിന് ശേഷം അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിക്കുകയും അവ കർണാടകയിൽ പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ‘ബാഹുബലി’ ഒന്നാം ഭാഗവും ഇതിലുൾപ്പെടും. ഇതിന് നൽകിയ പിന്തുണ രണ്ടാം ഭാഗത്തിനും നൽകണമെന്നും രാജമൗലി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.