രണ്ടാമൂഴം: സുപ്രീംകോടതിയിൽ എം.ടിയുടെ തടസ്സഹരജി
text_fieldsന്യൂഡൽഹി: രണ്ടാമൂഴം സിനിമ വിവാദവുമായി ബന്ധപ്പെട്ട് എം.ടി. വാസുദേവന്‍ നായര്‍ സുപ്രീംകോടതിയിൽ തടസ്സഹരജി സമർപ്പിച്ചു. തെൻറ ഭാഗം കേള്‍ക്കാതെ ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിക്കുന്നത് തടയുന്നതിനാണ് തടസ്സഹരജി. തർക്കം മധ്യസ്ഥ ചർച്ചക്ക് വിടണമെന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈകോടതി നേരേത്ത തള്ളിയിരുന്നു.
കോഴിക്കോട് മുൻസിഫ് കോടതിയിൽ ആദ്യം എം.ടി സമര്‍പ്പിച്ച ഹരജിയിൽ മധ്യസ്ഥതക്കായി വി.എ. ശ്രീകുമാർ കോഴിക്കോട് ജില്ല അതിവേഗ കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളി. പിന്നീട് ഹൈകോടതിയും ഈ ആവശ്യം തള്ളി. തുടർന്ന് വി.എ. ശ്രീകുമാർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന നിലക്കാണ് എം.ടിയുടെ തടസ്സഹരജി. മധ്യസ്ഥതക്കില്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് എം.ടിയുടെ വാദം.
കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമെന്ന ധാരണ തെറ്റിച്ച് നാലുവർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നപ്പോഴാണ് എം.ടി സംവിധായകനും നിർമാതാക്കൾക്കുമെതിരെ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.