നടിയെ ആക്രമിച്ച കേസിൽ ഡബ്ല്യു.സി.സി ഒരു സഹായവും ചെയ്തിട്ടില്ലെന്ന് നടൻ സിദ്ദീഖ്
text_fieldsആലുവ: നടിയെ ആക്രമിച്ച കേസിൽ ഡബ്ല്യു.സി.സി നടിക്കായി ഒരു സഹായവും ചെയ്തിട്ടില്ലെന്ന് ന ടൻ സിദ്ദീഖ്. പൊലീസുകാരുടെ മാനസിക സമ്മര്‍ദം കുറക്കുന്നതിന് റൂറല്‍ ജില്ല പൊലീസ് സം ഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവർ സമൂഹമാധ്യമത്തില്‍ എന്തെങ്കിലും എഴുതി പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ജനം അത് വിശ്വാസത്തിലെടുക്കുകയായിരുന്നു.
നടി ആക്രമിക്കപ്പെട്ടശേഷം അറസ്റ്റിലായ നടെൻറ പേര് നാലുമാസം കഴിഞ്ഞാണ് നടി പറഞ്ഞത്. ഇതിന് പിന്നില്‍ ദുരൂഹതയുണ്ട്. നടന് കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതി. നടിക്കുവേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടെയെന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.
സ്വന്തം പ്രശസ്തിക്കുവേണ്ടിയും ചാനല്‍ ചര്‍ച്ചയില്‍ പലരും വിഡ്ഢിത്തം പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയേയും ഡി.ജി.പിയേയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. തുടര്‍ന്നാണ് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയത്. നടി ഇവരെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. നടിക്കൊപ്പമാണ് എല്ലാവരും നില്‍ക്കുന്നതെന്നും സിദ്ദീഖ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.